ഇതവന്‍ തന്നെ! സുസുക്കി ജിംമ്‍നി!!

വിദേശവിപണികളില്‍ പക്ഷെ, സ്ഥിതിയില്‍ വ്യത്യാസമുണ്ട്. ജിപ്സിക്ക് പകരക്കാരനായി ഒരുത്തനിറങ്ങി. സുസുക്കി ജിംമ്‍നി!
2012 ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ ഒരു ചെറു എസ് യു വി അവതരിപ്പിക്കും എന്ന് മാരുതി സുസുക്കിയില്‍ നിന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഏത് വാഹനം എന്നത് സംബന്ധിച്ച് വ്യക്തതയൊന്നും മാരുതിയില്‍ നിന്ന് വന്നില്ല. എന്നാല്‍ ചില സൂചനകള്‍ മാരുതിയുടെ ദില്ലി എക്സ്പോ പേജില്‍ നിന്ന് ലഭിക്കുന്നു. ജിംമ്‍നി എന്ന ചെറു എസ് യു വിയുടെ അടയാളമായ ആ ഗ്രില്‍, അതെ, അതേ ഗ്രില്ലിന്‍റെ ചിത്രം സൈറ്റിന്‍റെ ഹോംപേജില്‍ മിന്നിമറയുന്നു! അതുതാനല്ലയോ ഇത് എന്ന ആശങ്കയോടെ നടത്തിയ സെര്‍ച്ചലുകള്‍ക്കൊടുവില്‍, നിഗമനങ്ങള്‍ക്കൊടുവില്‍, കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്: ഇതവന്‍ തന്നെ! സുസുക്കി ജിംമ്‍നി!!
അഞ്ച് വാതായനങ്ങളാണ് ഈ ഗ്രില്ലിനുള്ളത്. നടുവില്‍ വലിയ തുറസ്സിനകത്ത് സുസുക്കിയുടെ അടയാളം പതിച്ചിരിക്കുന്നു.
നിലവില്‍ താര്‍ എന്ന ഒറ്റയാന്‍ ചെറു ഓഫ് റോഡ് മേഖലയെ ഭരിക്കുകയാണെന്നു പറയാം. താറിന്‍റെ കൊടും പരുക്കന്‍ മുഖഭാവം ഇഷ്ടപ്പെടാത്തവര്‍ക്ക് പുതിയ എസ് യു വി ഒരു ആശ്വാസമായിരിക്കും. പ്രീമിയര്‍ എസ് യു വി വിഭാഗത്തില്‍ നിലപാടുറപ്പിച്ച പ്രീമിയര്‍ റിയോയ്ക്ക് എന്തുകൊണ്ടോ വേണ്ടത്ര വിപണിപിടിത്തം ലഭിച്ചിട്ടില്ല.


Click it and Unblock the Notifications








