ഫാബിയ മൊന്‍റെ കാര്‍ലെയും ആര്‍ എസ് 2000-ഉം

ഇന്ത്യന്‍ വിപണിയിലുള്ള ഫാബിയ ഹാച്ച്ബാക്കിന്‍റെ ഒരു സ്പെഷ്യല്‍ എഡിഷ്യനാണ് ഫാബിയ മൊന്‍റെ കാര്‍ലൊ. അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് ഫാബിയ ഉടമകള്‍ക്കും കാര്‍ പ്രണയികള്‍ക്കും സ്വപ്നം കണ്ടുകിടക്കാന്‍ പറ്റിയ ഒരു സുന്ദരിയാക്ക് അണിയിച്ചൊരുക്കിയിരിക്കുകയാണ് ഈ കാറിനെ. 1197 സിസി ടര്‍ബോചാര്‍ജ്ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ സുന്ദരിയുടെ ഹൃദയം. 105 കുതിരകളുടെ ശേഷിയില്‍ അത് മിടിക്കും. 5000 ആര്‍പിഎമ്മില്‍. അതിന്‍റെ ആവേഗം 175 എന്‍ എം ടോര്‍ക്കായി ചക്രങ്ങളിലെത്തും, 4100 ആര്‍പിഎമ്മില്‍. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് മൊന്‍റെ കാര്‍ലൊയുടെ ഹൃദയാവേഗങ്ങളെ ചക്രങ്ങളിലെത്തിക്കുക.
191 കിമി വരെ വേഗത്തില്‍ പോകാന്‍ ഫാബിയ മൊന്‍റെ കാര്‍ലൊയ്ക്ക് സാധിക്കും. 10.1 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിമി വേഗം പിടിക്കാന്‍ സാധിക്കും. എബിഎസ്, ഇബിസി (എന്‍ജിന്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍), ഡ്യിവല്‍ റേറ്റ് ബ്രേക്ക് അസിസ്റ്റ്, ഫോഗ് ലാമ്പുകളോടു കൂടിയ ഹാലൊജന്‍ പ്രൊജക്ടര്‍ ബ്ലാക്ക് ഹെഡ്‍ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍, 17 ഇഞ്ച് അലോയ് വീലുകള്‍.
ആര്‍ എസ് 2000
സ്കോഡ ആര്‍എസ് 2000 ഒരു ഹാച്ച്ബാക്ക് കണ്‍സെപ്റ്റാണ്. ഫാബിയ സൂപ്പര്‍ 2000 റാലി കാറിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്‍വെര്‍ടിബ്ള്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ എന്‍ജിനാണ് ഈ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്.


Click it and Unblock the Notifications








