പുതിയ ഹ്യൂണ്ടായ് ഐ20 മാര്‍ച്ചില്‍

By Super Admin
Hyundai i20

ഹ്യൂണ്ടായ് ഐ20യുടെ ബുക്കിംഗ് നിലവില്‍ നിറുത്തി വെച്ചിരിക്കുകയാണ്. ഹ്യൂണ്ടായിയുടെ പ്രശസ്തമായ ഫ്ലൂയിഡിക് ഡിസൈനിലുള്ള കാര്‍ അടുത്തു തന്നെ പുറത്തിറങ്ങുമെന്നതിന്‍റെ സൂചനയായി ഇതിനെ വ്യാഖ്യാനിക്കാം. ഇതിനപ്പുറം ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്ന കാര്യം കൂടി പറയാം. മാര്‍ച്ച് മാസത്തില്‍ ഐ20 ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് ലഭ്യമായ വിവരം.

കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ പുതിയ പതിപ്പ് അവതരണം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല. ഇന്ത്യന്‍ നഗരങ്ങളില്‍ ഐ20-യെ പലതവണ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തുകയുണ്ടായി. ഇന്ത്യയില്‍ കൂടാതെ മറ്റ് വിപണികളിലും ഒരേ കാലയളവില്‍ ഐ20 ലോഞ്ച് ചെയ്യപ്പെടും. മാര്‍ച്ചില്‍ നടക്കുന്ന ജനീവ ഓട്ടോ ഷോയില്‍ കാര്‍ മുഖം കാണിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

2010ല്‍ ഐ20ക്ക് ചെറിയ മുഖം മിനുക്കലുകള്‍ ലഭിച്ചിരുന്നെങ്കിലും അവയത്ര നിര്‍ണായകമായിരുന്നില്ല. ഇത്തവണ ഫ്ലൂയിഡിക് ഡിസൈന്‍ കൂടാതെ നിരവധി മറ്റ് സവിശേഷതകളും പേറിയായിരിക്കും വാഹനം നിരത്തിലെത്തുക.

വിലയില്‍ ചെറിയ വര്‍ധനയും പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Friday, February 10, 2012, 18:38 [IST]
English summary
Hyundai i20 Fluidic facelifted version will be launched in India by the March of 2012. Some dealers already stopped the booking of the current model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X