അസിന്‍ തോട്ടുങ്കലിന്‍റെ ഭാഗ്യനമ്പരുകള്‍

റബര്‍ പാല് കൊണ്ട് അനുഗ്രഹീതമായ പാലായിലാണ് അസിന്‍ ജനിച്ചുവളര്‍ന്നത്. അസിന്‍ തോട്ടുങ്കല്‍ എന്നേ കത്തോലിക്കാ സഭാവിശ്വാസികള്‍ പറയൂ. കുടുംബമഹിമ കൊണ്ടും അസിന്‍ അനുഗ്രഹീതയാണെന്ന് ഇതിനാല്‍ മനസ്സിക്കിക്കൊള്ളണം. എന്നിരിക്കിലും അവസരം വരുമ്പോള്‍ മതേതരമായ നിലപാടുകളെടുക്കാന്‍ ഏതൊരു പാലാക്കാരിയെയും പോലെ അസിന്‍ പഠിച്ചിട്ടുണ്ട്. ബോളിവുഡില്‍ ചെന്നാല്‍ റംസാന്‍ നോമ്പെടുക്കണമെന്ന് അസിനെ ആരും പഠിപ്പിക്കേണ്ടതില്ല.

ബോളിവുഡില്‍ ചെന്നാല്‍ ആഡംബര കാറുകള്‍ രണ്ടെണ്ണനെങ്കിലും വാങ്ങി ഗാരേജിലിടണം എന്നാണ് നിയമം. ഈ വഴക്കവും അസിന്‍ തെറ്റിച്ചില്ല. ആദ്യം വാങ്ങിയത് ബിഎംഡബ്ലിയു എക്സ് 6 എസ് യു വിയാണ്. ഇത് മാതാപിതാക്കളുടെ സമ്മാനമായാണ് അസിന് ലഭിച്ചത്. ഈ കാറിന്‍റെ ദില്ലി എക്സ്ഷോറൂം വില വെറും 69,69,227 രൂപയാണ്.

Asin Thottunkal

വലിയൊരു വിഭാഗം ബോളിവുഡ് നടിമാര്‍ ഓഡി കാറുകളുടെ ആരാധികമാരാണ്. അസിനും കിട്ടി ഒരു ഓഡി കാര്‍. ഇതും രക്ഷിതാക്കളുടെ കൊല്ലുന്ന സ്നേഹം കാറിന്‍റെ രൂപത്തില്‍ വന്നതാണ്.

ഗജിനിയില്‍ വളരെ മികച്ച പ്രകടനമാണ് അസിന്‍ കാഴ്ച വെച്ചത്. ഇതുകണ്ട് വിലയിരുത്തിയ രക്ഷിതാക്കള്‍ തിയറ്ററില്‍ നിന്നിറങ്ങി നേരെ പോയത് മെഴ്സിഡസ് ഷോറൂമിലേക്കാണ്. അങ്ങനെ ഒരു ബെന്‍സ് കാറും പാലാക്കാരി സ്വന്തമാക്കി.

ഷൂട്ടിംഗ് ലോക്കേഷനുകളിലേക്ക് അസിന്‍ മേല്‍പ്പറഞ്ഞ കാറുകളൊന്നും കൊണ്ടുപോകാറില്ല. അവയെല്ലാം അത്യാഡംബരങ്ങളാണെന്നാണ് അസിന്‍ കരുതുന്നത്. പാലായില്‍ അധികം കണ്ടുവരാത്തതും കേരളാ കോണ്‍ഗ്രസ് വിരുദ്ധവുമായ ഈ പ്രത്യയശാസ്തരപരമായ വിഷമം മൂലം അസിന്‍ ഒരു പ്രീമിയം കാര്‍ വാങ്ങി. ടൊയോട്ട കാമ്രി.

0004 (4), 400 40, 4000 എന്നിങ്ങനെയാണ് കാറുകളുടെ നമ്പരുകള്‍. നാല് എന്നത് അസിന്‍റെ ഭാഗ്യനമ്പരാണ്. നാലിനോട് പൂജ്യം ചേരുമ്പോള്‍ ഇരട്ടഭാഗ്യമാണ്. എത്ര പൂജ്യം വേണമെങ്കിലുമാവാം.

More from DriveSpark

Article Published On: Saturday, March 10, 2012, 15:12 [IST]
English summary
Asin Thottunkal possesses a good collection of luxury cars. Recently, she was gifted an all new BMW X6 by her parents.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X