2013 ഫിയസ്റ്റയിലെ അത്ഭുതമെന്ത്?

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍ ശ്രദ്ധേയമാകുന്നത് അതിന് ലഭിച്ച കോസ്മെറ്റിക് സര്‍ജറി കൊണ്ടുമാത്രമാണെന്ന് ധരിച്ചുവെങ്കില്‍ നിങ്ങള്‍ക്ക് പിഴച്ചു. ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഉരുത്തിരിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു രഹസ്യം ഫിയസ്റ്റ സെഡ‍ാന്‍ ബോണറ്റിനകത്ത് പേറുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ 2013 ഫിയസ്റ്റ എത്തിച്ചേരും മുന്‍പ് പ്രസ്തുത മഹാത്ഭുതം രാജ്യത്തെത്തുമെന്നതാണ് കൗതുകകരമായ ഒരു കാര്യം. ചെറു എസ്‍യുവി സെഗ്മെന്‍റില്‍ ശക്തമായ സാന്നിധ്യമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിനൊപ്പമാണ് ഈ അത്ഭുതം നേരത്തെതന്നെ ഇന്ത്യയില്‍ എത്തുക.

ഇനിയും മനസ്സിലായില്ലെന്നാണോ? എങ്കില്‍ താഴെയുള്ള ചിത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കൂ. അത് നിങ്ങള്‍ക്കു മുമ്പിലും അവതരിക്കും!

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

ഒക്ടോബറില്‍ ബ്രസീലിലെ സാവോ പോളോ ഓട്ടോഷോയില്‍ അവതരിച്ച ഫിയസ്റ്റ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ പേറുന്നുണ്ട്.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

ട്രന്‍ഡിയായ ഡിസൈന്‍ സൗന്ദര്യം സ്വന്തമാക്കിയാണ് ഈ സെഡാന്‍ വരുന്നത്.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

പുതിയ ട്രെന്‍ഡിനെ ആവേശിക്കാനുള്ള ശ്രമം ബോണറ്റില്‍ തന്നെ കാണാം.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

മധ്യഭാഗത്തായി കാണുന്ന് ആ രണ്ടു വരകള്‍ ശ്രദ്ധിക്കൂ. മുന്‍ പതിപ്പില്‍ അതുണ്ടായിരുന്നുവോ?

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

ഹെ‍ഡ്‍ലാമ്പിന് നേരത്തെയുണ്ടായിരുന്ന രൂപത്തോട് കുറച്ചുകൂടി ഒഴുക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നതായി കാണുന്നു.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

വാഹനത്തിന്‍റെ ഡിസൈനില്‍ അല്‍പം വേഗതയുടെ ഫീല്‍ സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുന്നു.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

ടെയ്‍ല്‍ ലാമ്പിന്‍റെ കഥയും ഇതുതന്നെ. വലിപ്പം അല്‍പം കുറച്ച് ഒതുക്കം കൂട്ടുകയും ഡിസൈന്‍ ഒഴുക്ക് വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

ഫോര്‍ഡ് സിങ്ക് സാങ്കേതികതയോടെയാണ് വാഹനം നിരത്തിലെത്തുക.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

സ്മാര്‍ട്ഫോണ്‍ ബന്ധം, നേവിഗേഷന്‍ സംവിധാനം, മൈകീ, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഇന്‍റര്‍നെറ്റ് റേഡിയോ തുടങ്ങിയ സന്നാഹങ്ങള്‍ ഇതില്‍ അടങ്ങുന്നു.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

ഇലക്ട്രോണിക് സ്റ്റബിലിറ്റി സംവിധാനം, ഡ്യുവല്‍ സ്റ്റേജ് എയര്‍ബാഗ്, ഡ്രൈവര്‍ നീ എയര്‍ബാഗ് എന്നീ സുരക്ഷാ സന്നാഹങ്ങളുണ്ട്.

2013 ഫോര്‍ഡ് ഫിയസ്റ്റ സെഡാന്‍

എബിഎസ്, ഇബിഡി, ആന്‍റി തെഫ്റ്റ് മെക്കാനിസം, ടയര്‍ പ്രഷര്‍ മോണിറ്ററിഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

ഇനി ആ അത്ഭുതത്തെക്കുറിച്ച്

ഇനി ആ അത്ഭുതത്തെക്കുറിച്ച്

അടുത്തുതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോര്‍ഡ് ഇക്കോസ്പോര്‍ട് എസ്‍യുവി പേറുന്നത് വെറും 1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

ഇനി ആ അത്ഭുതത്തെക്കുറിച്ച്

ഇനി ആ അത്ഭുതത്തെക്കുറിച്ച്

എന്നാല്‍, സാധാരണ 1 ലിറ്റര്‍ എന്‍ജിനുകള്‍ക്ക് ആലോചിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കരുത്തുള്ളതാണ് ഇക്കോസ്പോര്‍ടിന്‍റെ എന്‍ജിന്‍.

ഇനി ആ അത്ഭുതത്തെക്കുറിച്ച്

ഇനി ആ അത്ഭുതത്തെക്കുറിച്ച്

123 കുതിരകളാണ് ഈ ചെറിയ 3 സിലിണ്ടര്‍ എന്‍ജിനില്‍ അതറി നില്‍ക്കുന്നത്! മൈലേജും കിടിലനാണ്. 17 കിലോമീറ്ററാണ് ലിറ്ററിന് നല്‍കുക. 2013 ഫോര്‍ഡ് ഫിയസ്റ്റ് പേറുന്നത് ഈ എന്‍ജിനായിരിക്കും എന്നറിയുക.

More from DriveSpark

Article Published On: Tuesday, December 4, 2012, 12:59 [IST]
English summary
Ford had unveiled the 2013 Ford Fiesta Sedan at the Sao Paulo Automobile Trade Show in Brazil.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X