ലിനിയയ്ക്കും പൂന്തോയ്ക്കും പുതിയ എഡിഷന്‍

ഉത്സവ സീസണ്‍ പ്രമാണിച്ച് എല്ലാ കാര്‍ നിര്‍മാതാക്കളും ഓരോ പുതിയ ഏര്‍പ്പാടുകളുമായി ഉപഭോക്താക്കളെ ചാക്കിടാനിറങ്ങിയിട്ടുണ്ട്. ഓഫറുകളാണ് അധികവും.

ഇന്‍ഷൂറന്‍സ് ഓഫ്ര്‍, കാഷ് ഡിസ്കൗണ്ട്, റോഡ് ടാക്സ് ഡിസ്കൗണ്ട് എന്നിങ്ങനെ പോകുന്നു കാര്യങ്ങള്‍യ എന്നാല്‍ ഫിയറ്റിന് ഈ വക എടപാടിലൊന്നും വലിയ വിശ്വാസമില്ല. ഈ ദീപാവലിക്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രധാന മോഡലുകളായ ഫിയറ്റ് ലിനിയ സെഡാന്‍, പൂന്തോ ഹാച്ച്ബാക്ക് എന്നിവയ്ക്ക് ഓരോ പ്രത്യേക എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ഫിയറ്റ് ലിനിയ/പൂന്തോ

ഫിയറ്റ് ലിനിയ/പൂന്തോ

നിരവധി അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പതിപ്പുകള്‍ വരുന്നത്. അബ‍്സല്യൂട്ട് എഡിഷന്‍ എന്ന് പേര്. 78,000 രൂപ മുതല്‍ 67,000 വരെയുള്ള അധിക സവിശേഷതകള്‍ക്ക് ഉപഭോക്താവ് കൂടുതല്‍ പണമടയ്ക്കേണ്ടതില്ല എന്നതാണ് ഫെസ്റ്റിവ് ഓഫര്‍! എപ്പടി?

പുതിയ സവിശേഷതകള്‍

പുതിയ സവിശേഷതകള്‍

3ജി ടാബ‍്ലറ്റ്, സ്മാര്‍ട്ഫോണ്‍ ഉപയോഗ്യതയുള്ള ടച്ച്സ്ക്രീന്‍ ജിപിഎസ് സംവിധാനത്തോടെയാണ് അബ്‍സല്യൂട്ട് എഡിഷനുകള്‍ വരുന്നത്. റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, പുതിയ രൂപത്തിലുള്ള സ്പ്ലാഷ് ഗാര്‍ഡുകള്‍, മെറ്റാലിക് ഡോര്‍ സില്ലുകള്‍, പുതിയ കാബിന്‍ മാറ്റുകള്‍, ബൂട്ട് ക്രോം സ്ട്രിപ് എന്നിവയാണ് പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുള്ള സവിശേഷതകള്‍

മറ്റ് ഓഫറുകള്‍

മറ്റ് ഓഫറുകള്‍

ഇവയെക്കൂടാതെ മറ്റ് ചില ഗുണങ്ങള്‍ കൂടി ഫിയറ്റ് ലിനിയ/പൂന്തോ വാങ്ങുന്നവര്‍ക്കുണ്ട്. എക്സ്ചേഞ്ച് ഓഫര്‍, ഇന്‍ഷൂറന്‍സ് ഓഫര്‍, സൗജന്യ റോഡ്‍സൈഡ് അസിസ്റ്റന്‍സ് എന്നിവയാണ് വാഗ്ദാനങ്ങള്‍.

ഫിയറ്റ് ലിനിയ അബ്‍സല്യൂട്ട് എഡിഷന്‍ സവിശേഷതകള്‍

ഫിയറ്റ് ലിനിയ അബ്‍സല്യൂട്ട് എഡിഷന്‍ സവിശേഷതകള്‍

ലിനിയയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് 1.0 GHz പ്രൊസസറുള്ള ടാബ്‍ലറ്റാണെന്നു പറയാം. ആന്‍ഡ്രോയ്‍ഡ് 2.3 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഫിയറ്റ് പൂന്തോ അബ്‍സല്യൂട്ട് സവിശേഷതകള്‍

ഫിയറ്റ് പൂന്തോ അബ്‍സല്യൂട്ട് സവിശേഷതകള്‍

67,000 രൂപയുടെ അധിക സവിശേഷതകള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. എന്നാല്‍ കാറിന്‍റെ വിലയില്‍ മാറ്റമൊന്നുമില്ല. സ്പോര്‍ടി ഡികാല്‍സ്, ക്രോം ഫിനിഷ്, മസിലന്‍ വീല്‍ ആര്‍ച്ചുകള്‍ എന്നിവ ചേര്‍ന്ന് പൂന്തോ സ്പോര്‍ടിന്‍റെ പേരിനെ അന്വര്‍ത്ഥമാക്കുന്നു.

More from DriveSpark

Article Published On: Thursday, September 20, 2012, 16:40 [IST]
English summary
Fiat India has rolled out an absolute edition of the Punto and Linea.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X