ജിപ്സി 'മുയല്‍' ആണെന്ന് ആനന്ദ് മഹീന്ദ്ര
"ചീറ്റപ്പുലികള്‍ ഇരതേടി നടക്കുന്നിടത്ത് മുയലുകള്‍ സുരക്ഷിതരാണോ?" മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്രയുടേതാണ് ചോദ്യം. മഹീന്ദ്ര ഗ്രേറ്റ് എസ്കേപ് പരിപാടിയില്‍ തന്‍റെ ജിപ്സിയുമായി പങ്കെടുക്കട്ടേയെന്ന് ട്വീറ്റ് ചെയ്തന്വേഷിച്ച ഒരു ഫോളോവര്‍ക്കുള്ള മറുപടിയായാണ് മഹീന്ദ്ര ഇതു പറഞ്ഞത്.
മഹീന്ദ്ര എക്സ്‍യുവി 500-യുടെ ഡിസൈന്‍ ഉരുത്തിരിച്ചെടുത്തത് ചീറ്റപ്പുലിയുടെ ശരീരഭാഷയില്‍ നിന്നാണ്. എക്സ്‍യുവിയോട് താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി ജിപ്സി ഒരു മുയല്‍ മാത്രമാണെന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞുവെച്ചത്.

മഹീന്ദ്ര ഗ്രേറ്റ് എസ്കേപ് ഒരു ഓഫ് റോഡ് റാലിയാണ്. 1996 മുതല്‍ ഈ റാലി സംഘടിപ്പിച്ചുവരുന്നുണ്ട് മഹീന്ദ്ര. ഇതൊരു മത്സരമല്ല. ഓഫ് റോഡിംഗ് തല്‍പരരായവര്‍ക്ക് മഹീന്ദ്ര വാഹനങ്ങളുമായി വന്ന് പരിപാടിയില്‍ പങ്കെടുക്കാം.
സ്കോര്‍പിയോ, താര്‍ എന്നീ വാഹനങ്ങളാണ് ഗ്രേറ്റ് എസ്കേപിന്‍റെ മുന്‍ എഡിഷനില്‍ കാര്യമായി ഉണ്ടായിരുന്ന വാഹനങ്ങള്‍. ഇത്തവണ മഹീന്ദ്ര എക്സ്‍യുവി കൂടി പരിപാടിയില്‍ ചേരും.
മഹീന്ദ്ര എക്സ്‍യുവി ഗ്രേറ്റ് എസ്കേപ്പില്‍ ഉണ്ടായിരിക്കുമെന്ന സൂചനയ്ക്കൊപ്പം മാരുതി ജിപ്സി ഒരു മുയല്‍ മാത്രമാണെന്ന ദുസ്സൂചന കൂടി നല്‍കിയിരിക്കുകയാണ് ആനന്ദ്.
കാര്‍നിര്‍മാതാക്കളുടെ ഗ്വഗ്വാ വിളികള്‍ അതിരുകടക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ടാറ്റ ഇന്‍ഡികയുടെ സവിശേ,തകള്‍ സ്വിഫ്റ്റിനേക്കാള്‍ മഹത്തരമാണെന്ന് വസ്തുതകള്‍ നിരത്തി ടാറ്റയുടെ പരസ്യ വന്നിരുന്നു. ഇതിന മറുപടിയായി മാരുതി നല്‍കിയ പരസ്യം, 'ടാക്സി' എന്ന ചിഹ്നം പതിച്ച് നിങ്ങളുടെ കാര്‍ നിരത്തിലോടുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തുന്നതായിരുന്നു.


Click it and Unblock the Notifications