ബോളിവുഡിന്‍റെ ഓഡിപ്രാന്ത്
ആഡംബര വിപണിയില്‍ മൂന്ന് ജര്‍മന്‍കാരുടെ തല്ലാണ് നടന്നുകൊണ്ടിരിക്കുന്നത്. മെഴ്സിഡിസ് ബെന്‍സ്, ബിഎംഡബ്ലിയു, ഓഡി എന്നീ യൂറോപ്യന്‍മാര്‍ വില്‍പനയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ കൈവശം വെച്ചിരിക്കുകയാണ്. ഇവര്‍ തമ്മില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള മത്സരം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ആഡംബരക്കാറുകളുടെ വില്‍പനയും ഇതിനൊപ്പം കൊടുമ്പിരിക്കൊള്ളുന്നുണ്ട്. വില്‍പനയുടെ നയതന്ത്രത്തില്‍ ഈ മൂന്നുപേരില്‍ മിടുക്കന്‍ ഓഡിയാണെന്ന് പറയാം. ഇന്ത്യയില്‍ ആദ്യമെത്തിയ ആഡംബര ബ്രാന്‍ഡ് മെഴ്സിഡസ് ആണെങ്കിലും ശരിയായ വില്‍പനാതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.
പരസ്യങ്ങളെക്കാള്‍ ഓഡി ആശ്രയിക്കുന്നത് സെലിബ്രിറ്റികളെയാണ്. സെലിബ്രിറ്റികള്‍ കാര്‍ വാങ്ങാന്‍ വന്നില്ലെങ്കില്‍ വീട്ടിലേക്ക് കൊണ്ടുകൊടുക്കുന്ന പരിപാടി വരെ നടപ്പിലാക്കുന്നു കമ്പനി. സൗജന്യമായും മറ്റ് ഓഫറുകളിലൂടെയും സെലിബ്രിറ്റികള്‍ക്ക് കാര്‍ നല്‍കുന്നതിലൂടെ ഓഡിക്ക് നേട്ടങ്ങള്‍ പലതാണ്. ബോളിവുഡ് താരങ്ങളാകയാല്‍ സംഗതി ഒരു കിടിലന്‍ വാര്‍ത്തയായിത്തീരും. യുവാക്കളുടെ ബ്രാന്‍ഡ് എന്ന ഇമേജ് സൃഷ്ടിക്കപ്പെടും. പരസ്യത്തിനുള്ള ചെലവ് കുറയ്ക്കാം. സെലിബ്രിറ്റികള്‍ ചെല്ലുന്നിടത്തൊക്കെ കാറിനും പരസ്യം കിട്ടുന്നു. എന്നുവെച്ച് എല്ലാ സെലിബ്രിറ്റികളും ഈ കാര്‍ സൗജന്യമായി നേടിയതാണെന്ന് കരുതരുത്. ചിലര്‍ക്കെല്ലാം കിട്ടിയിട്ടില്ല എന്നും കരുതരുത്.

ജോണ്‍ അബ്രഹാം
ജോണ്‍ അബ്രഹാമിന്‍റെ പക്കലുള്ളത് ഓഡി ക്യു 7 ആണെന്നാണ് അറിയുന്നത്.

അഭിഷേക് ബച്ചന്‍
അഭിഷേക് തന്‍റെ മകള്‍ ആരാധ്യക്ക് സമ്മാനമെന്ന നിലയിലാണ് ഓഡി എ8 എല്‍ സെഡാന്‍ വാങ്ങിയത്. കാര്‍ ഇപ്പോള്‍ ഓടിച്ചുനടക്കുന്നത് അഭിഷേകാണ്. ആരാധ്യക്കെന്ത് ഓഡി എ8 എല്‍!

ഈ പാലാക്കാരിയുടെ കൈയില്‍ ഓഡി ക്യൂ 7 ആണുള്ളത്. ഏതോ പടത്തിലെ മികച്ച അഭിനയം കണ്ട് മാതാപിതാക്കളാണ് ഈ വാഹനം വാങ്ങിക്കൊടുത്തതെന്നാണ് അറിയുന്നത്.

ബിപാഷ ബസു
ബിപാഷ നേരത്തെ ജോണ്‍ അബ്രഹാമുമായി പ്രണയത്തിലായിരുന്നു. സംഗതി പൊളിഞ്ഞപ്പോള്‍ പകരം ഒരു ഫോക്സ്‍വാഗണ്‍ ബീറ്റില്‍ വാങ്ങി. ഇപ്പോള്‍ ഒരു ഓഡി കാറിനൊപ്പമാണെന്നറിയുന്നു.

ദിവ്യ മിര്‍സ
ആമിര്‍ ഖാനൊപ്പം ചേര്‍ന്ന് നര്‍മദാ ബച്ചാവോ ആന്ദോളന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെ ശത്രുത ഏറ്റുവാങ്ങിയ ദിവ്യയുടെ പക്കല്‍ ഒരു കറുത്ത ഓഡി ക്യു7 ഉണ്ട്.

ഗുല്‍ പനാഗ്
ഗുല്‍ പനാഗിന് ഇപ്പോള്‍ പടങ്ങള്‍ ഇത്തിരി കുറവാണെങ്കിലും കാറും ബൈക്കുമെല്ലാം വാങ്ങി വാര്‍ത്തകളില്‍ സജീവമാണ്. ഇവരുടെ പക്കല്‍ ഒരു ഓഡി ക്യു5 ആണുള്ളത്.

കത്രിന കൈഫ്
കത്രിന കൈഫിന്‍റെ പക്കലും ഓഡി ക്യു 7 ആണുള്ളത്.

കാജോള്‍
കാജോള്‍ വെള്ള ഓഡി ക്യു 7 ആണ് ഇഷ്ടപ്പെടുന്നത്.

രണ്‍ബീര്‍ കപൂര്‍
രണ്‍ബീറിന്‍റെ പക്കലുമുണ്ട് ഒരു ഓഡി എസ്‍യുവി

സല്‍മാന്‍ ഖാന്‍
സല്ലു ബോഡി ഗാര്‍ഡ് എന്ന പടത്തില്‍ ഓഡി കാറിന്‍റെ പ്രമോഷന്‍ ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി ഒരു ഓഡി ക്യു 7 സമ്മാനമായി നല്‍കിയാണ് ഓഡി നന്ദി അറിയിച്ചത്. സല്‍മാന്‍ കത്രിനയുടെ ബര്‍ത്ഡേക്ക് ഒരു ഓഡി ക്യൂ5 സമ്മാനിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

സഞ്ജയ് ദത്ത്
സഞ്ജയ് ദത്ത് ഒരു വണ്ടിപ്രാന്തനാണ്. ഫെരാരിയും പോഷെയുമെല്ലാം ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. ഇതുകൂടാതെ ഒരു ഓഡി എസ്‍യുവിയും സഞ്ജയ് സ്വന്തമാക്കിയിരിക്കുന്നു.
മിക്കവാറും പേരുടെ കൈയില്‍ ഓഡി ക്യു 7 ആണെന്നു കാണാം? എന്തുകൊണ്ടാണിത്? പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ടോപ് എന്‍ഡ് കാര്‍ പോയി വാങ്ങുന്നുവെന്നേയുള്ളൂ.


Click it and Unblock the Notifications








