ഓഡി എ8 4.2 ടിഡിഐ ക്വട്രോ ലോഞ്ച് നാളെ
എ8 എല്‍ 3.0 ടിഡിഐ ക്വട്രോ, ഡീസല്‍, വില - 72,50,000
എ8 എല്‍ 4.2 FSI ക്വട്രോ, പെട്രോള്‍, വില - 82,30,000
എ8 എല്‍ W12 ക്വട്രോ, പെട്രോള്‍, വില - 1,22,00,000
മെല്‍ വിവരിച്ച സൂചനകളില്‍ നിന്ന് വ്യക്തമാകുന്നതുപോലെ പുതിയ വാഹനം 4.2 എഫ്എസ്ഐയുടെയും 6.3 ഡബ്ല്യു12ന്‍റെയും ഇടയില്‍ സ്ഥാനം പിടിക്കും.
4.2 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 340 കുതിരകളുടെ കരുത്താണ് ഓഡി ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്. 335 കുതിരശക്ടിയും 760 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു. 250 കിമി വരെ വേഗത്തില്‍ പായാന്‍ ഈ എന്‍ജിന്‍ കരുത്ത് സഹായകമാകുന്നു. 5.5 സെക്കന്‍ഡ് മാത്രമേ വേണ്ടൂ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍.
13.1 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. 8 സ്പീഡ് സീക്വന്‍ഷ്യല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ എന്‍ജിനൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. ഡൈനമിക് സ്റ്റീയറിംഗ്, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, രണ്ട് പനോരമിക് സണ്‍റൂഫ്, ബാംഗ് ആന്‍ഡ് ഒലുഫ്സന്‍ സൗണ്ട് സിസ്റ്റം, 4 സോണ്‍ എസി എന്നിവ സവിശേഷതകളില്‍ പ്രധാനപ്പെട്ടവ.
കൂടുതല്‍ വിശദാംശങ്ങളും ലോഞ്ച് വിശേഷങ്ങളും ഡ്രൈവ്സ്പാര്‍ക് നിങ്ങള്‍ക്കായി എത്തിക്കുന്നതായിരിക്കും. കാത്തിരിക്കുക.


Click it and Unblock the Notifications









