91 മൈലേജുള്ള ഓഡി പാരിസില്‍
ഓഡിയില്‍ നിന്നുള്ള പുതിയ എസ്‍യുവി കണ്‍സെപ്റ്റ് വരുന്ന പാരിസ് മോട്ടോര്‍ഷോയില്‍ അവതരിച്ചു. വലിപ്പത്തില്‍ ക്യു7 എസ്‍യുവിയെക്കാള്‍ ചെറുതാണെന്ന് കണ്‍സെപ്റ്റിന്‍റെ ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
ക്രോസ്‍ലേന്‍ കണ്‍സെപ്റ്റ് എന്ന പേരിലാണ് ഈ കണ്‍സെപ്റ്റ് അറിയപ്പെടുന്നത്. ഇത് ഓഡി ക്യൂ2 ആയിരിക്കാനുള്ള സാധ്യതയാണ് ഓട്ടോ നിരീക്ഷകര്‍ പങ്കുവെക്കുന്നത്. നിലവില്‍ ഓഡിയുടെ ഏറ്റവും ചെറിയ എസ്‍യുവി ക്യു3 ആണ്.

1.5 ലിറ്ററിന്‍റെ ടര്‍ബോചാര്‍ജ്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഈ ഹൈബ്രിഡ് കണ്‍സെപ്റ്റിനുള്ളത്. 130 കുതിരശക്തിയും 210 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പകരുക. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ക്രോസ്‍ലേന്‍ കണ്‍സെപ്റ്റ് ഉള്‍ക്കൊള്ളുന്നു. 68 കുതിരശക്തിയും 116 എന്‍എം ടോര്‍ക്കുമാണ് ഇവ പകരുക.
ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാനുപകരുക്കുമ്പോള്‍ രണ്ടാമത്തെ മോട്ടോര്‍, വാഹനം മണിക്കൂറില്‍ 55 കിമി ദൂരം പിടിക്കുന്നത് വരെ പ്രവര്‍ത്തിക്കുന്നു. ഇതിനു ശേഷം പെട്രോള്‍ എന്‍ജിന്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നു. വാഹനത്തിന് 182 കിമി വേഗം വരെ പിടിക്കാന്‍ സാധിക്കും.
ഇലക്ട്രിസിറ്റി ഉപയോഗിച്ച് ഓടുമ്പോള്‍ 100 കിമി വേഗം പിടിക്കാന്‍ വാഹനത്തിന് 9.8 വേണം. ഡ്യുവല്‍ മോഡില്‍ ഇത് 8.6 സെക്കന്‍ഡ് ആയി കുറയുന്നു. ഡ്യുവല്‍ മോഡിലാണെങ്കില്‍ എന്‍ജിന്‍ ശേഷി വര്‍ധിക്കുകയും ഇന്ധന ഉപഭോഗം കുറയുകയും ചെയ്യും.
ഈ വാഹനത്തിന്‍റെ മൈലേജ് ഞെട്ടിക്കുന്നതാണ്. ലിറ്ററിന് 91 കിലോമീറ്റര്‍!


Click it and Unblock the Notifications








