ബിഎംഡബ്ലിയു എക്സ്5 റിവ്യൂ

രണ്ട് എന്‍ജിന്‍ വേരിയന്‍റുകളില്‍ ബിഎംഡബ്ലിയു എക്സ്5 വിപണിയില്‍ ലഭ്യമാണ്. 2993 സിസി 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്(BMW X5 30d) ഒന്ന്. ഈ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 245 കുതിരകളുടെ ശക്തി പകരുന്നതാണ്. 1750-3000 ആര്‍പിഎമ്മില്‍ 540 എന്‍എം ടോര്‍ക്കാണ് ഈ വാഹനത്തിനുള്ളത്. 8സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ചക്രവീര്യം പകരുന്നത്.

4395 സിസി 8 സിലിണ്ടര്‍ ട്വിന്‍പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വേരിയന്‍റാണ് (BMW X5 50i)അടുത്തത്. 5500-6400 ആര്‍പിഎമ്മില്‍ 407 കുതിരകളുടെ ശക്തി പകരുന്ന എന്‍ജിനാണിത്. 1750-4500 ആര്‍പിഎമ്മില്‍ 600 എന്‍എം എന്ന അസാധ്യമായ ടോര്‍ക്കും ഈ കാര്‍ പ്രദാനം ചെയ്യുന്നു. 8 സ്പീഡ് ട്രാര്‍സ്മിഷന്‍ തന്നെയാണ് ടോര്‍ക്കിനെ ചക്രങ്ങളിലെത്തിക്കുന്നത്.

BMW X5

ബിഎംഡബ്ലിയു എക്സ്5 ക്രോസ്സോവറിന്‍റെ എക്സ്റ്റീരിയര്‍ സൗന്ദര്യം അസാധ്യമാണ്. ഡ്യുവല്‍ റൗണ്ട് സിനണ്‍ ഹെ‍ഡ്‍ലൈറ്റുകളാണ് മുമ്പിലുള്ളത്. മികവുറ്റ ഫോഗ്‍ലാമ്പുകള്‍, വീതിയേറിയ കിഡ്നി ഡിസൈന്‍ ഗ്രില്‍ എന്നിവ മുന്‍വശത്തെ സമ്പന്നമാക്കുന്നു.

ഇലക്ട്രോണിക് അഡ്ജസ്റ്റ്മെന്‍റുള്ള റിയര്‍വ്യൂ മിററുകള്‍ ഓട്ടോമാറ്റിക് ആന്‍റി ഗ്ലയര്‍ ഫങ്ഷനുള്ളവയാണ്.

വീട്ടിലെന്ന പോലെ കംഫര്‍ട്ട് പ്രദാനം ചെയ്യുന്നു ബിഎംഡബ്ലിയു എക്സ്5 ക്രോസ്സോവറിന്‍റെ ഇന്‍റീരിയര്‍. വിവിധ നിയന്ത്രണങ്ങള്‍ സ്റ്റീയറിംഗ് വീലില്‍ ഘടിപ്പിച്ചിരിക്കുന്നു. തുകലില്‍ പൊതിഞ്ഞതാണ് സ്റ്റീയറിംഗ് വീല്‍. 12 സ്പീക്കറുകളോട് കൂടിയ മികവുള്ള ഓഡിയോ സിസ്റ്റമാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ടൂ സോണ്‍ നിയന്ത്രണമുള്ള ഓട്ടോമാറ്റിക് എസി സംവിധാനമാണിതില്‍.

ബിഎംഡബ്ലിയു കാറുകളില്‍ സാധാരണമെന്ന് പറയാവുന്ന മികച്ച എര്‍ഗണോമി ഈ വാഹനത്തിലും കാണാന്‍ സാധിക്കും. എല്ലാ നിയന്ത്രണങ്ങളും കൈയെത്തുന്നിടത്ത് ക്രമീകരിച്ചിരിക്കുന്നു. മാഗസികള്‍ വെക്കുവാനും ബോട്ടിലുകള്‍ക്കും മറ്റുമുള്ള ഇടങ്ങളിലേക്ക് അലസമായി കൈകള്‍ നീക്കിയാല്‍ മാത്രം മതി.

മികവുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഈ ക്രോസ്സോവറില്‍ ഒരുക്കിയിട്ടുള്ളത്. ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനുമുള്ള എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. സീറ്റ് ഒക്യുപന്‍റ് ഡിറ്റക്ടര്‍ എയര്‍ബാഗ് സുരക്ഷയുടെ അനുബന്ധമായുണ്ട്. ഇത് സീറ്റില്‍ ആളുകള്‍ ഇരിക്കുന്നുണ്ടോ എന്ന് ഡിറ്റക്ട് ചെയ്യുന്നു. ഇതുവഴി അനാവശ്യമായി എയര്‍ബാഗ് പുറത്തു വരുന്നത് തടയുന്നു. ഇതുകൂടാതെ സീറ്റിലിരിക്കുന്നയാളുടെ ഭാരം, ഉയരം തുടങ്ങിയവ കണക്കിലെടുക്കുവാനും ഈ സംവിധാനത്തിന് കഴിയുന്നു. അമിത മര്‍ദ്ദത്തില്‍ എയര്‍ബാഗ് വന്നിടിച്ച് കുട്ടികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇല്ലാതാക്കാന്‍ ഇത്തരം സ്മാര്‍ട്ട് എയര്‍ബാഗുകള്‍ക്ക് സാധിക്കും. മുമ്പിലും പിന്നിലുമുള്ള യാത്രക്കാര്‍ക്ക് കര്‍ട്ടന്‍ എയര്‍ബാഗുകളും ഘടിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, June 19, 2012, 15:29 [IST]
English summary
BMW X5 has got a good number of fans across India. Many celebrities like Nayantara owns this stunning car. Here is a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X