ബിഎംഡബ്ലിയു 2013 എക്സ്6 ലോഞ്ചി

2013 ബിഎംഡബ്ലിയു എക്സ്6 സ്പോര്‍ട്സ് യൂട്ടിലിറ്റി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തിന്‍റെയും കൂപെയുടെയും സവിശേഷതകള്‍ ചേരുന്ന ഡിസൈന്‍ ഭാഷയാണ് എക്സ്6-ന്‍റേത്. ഹരിയാണയില്‍ വെച്ചാണ് ലോഞ്ച് നടന്നത്.

ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും മുന്‍ തലമുറയില്‍ നിന്ന് മാറ്റം വന്നിട്ടുണ്ട്. ഇന്‍റീരിയര്‍ ഡിസൈനില്‍ കാര്യപ്പെട്ട പണികളെടുത്തിട്ടുള്ളതായി കാണാന്‍ കഴിയുന്നില്ല. എന്നാല്‍ ഇന്‍റീരിയറില്‍ വന്ന മാറ്റം സാരമായതാണ്.

BMW X6 Sports Utility Coupe

ഇന്‍റീരിയര്‍ നിറം നിരവധി ഓപ്ഷനുകള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ബിഎംഡബ്ലിയു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്‍റ് കാറിനകത്തെ നിങ്ങളുടെ ദിനങ്ങളെ ആഹ്ലാദകരമാക്കുന്നു.

കൂടുതല്‍ മസിലന്‍ ഫീല്‍ നല്‍കിയതാണ് ഡിസൈനില്‍ വന്നിട്ടുള്ള പ്രധാന മാറ്റങ്ങളിലൊന്ന്. എസ്‍യുവിയുടെ ങാവം തന്നെ മുഖത്ത് നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്. കൂപെയുടെ കംഫര്‍ട്ട് യാത്രയില്‍ നിങ്ങള്‍ക്ക് ഫീല്‍ ചെയ്യും.

ഹെ‍ഡ്‍ലാമ്പ്, ടെയ്ല്‍ ലാമ്പ്, എക്സോസ്റ്റ്, റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍ എന്നിവയില്‍ ഡിസൈന്‍പരമായ മാറ്ങ്ങള്‍ പ്രകടമാണ്.

3 ലിറ്റര്‍ 6 സിലിണ്ടര്‍ കോമണ്‍ റെയില്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ട്വിന്‍ ടര്‍ബോചാര്‍ജറിന്‍റെ സഹായം കൂടി ലഭ്യമാണ്. 306 കുതിരകളുടെ കരുത്താണ് എന്‍ജിനില്‍ ഒളിപ്പിച്ചിരിക്കുന്നത്. 600 എന്‍എം ചക്രവീര്യം പകരുന്നു. 4.4 ലിറ്റര്‍ 8 വാല്‍വ് എന്‍ജിന്‍ ശേഷിയുള്ള മറ്റൊരു പതിപ്പുമുണ്ട്. 407 കുതിരകളാണ് എന്‍ജിനിലുള്ളത്. ടോര്‍ക്ക് നില 600 എന്‍എം.

2013 ബിഎംഡബ്ലിയു എക്സ്6 - 93.40 ലക്ഷം
2013 ബിഎംഡബ്ലിയു എക്സ്6 - 78.90 ലക്ഷം

More from DriveSpark

Article Published On: Thursday, November 22, 2012, 16:13 [IST]
English summary
2013 BMW X6 Sports Utility Coupe has been launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X