ഉപഭോക്താക്കള്‍ ഉള്‍സുഖം തേടുന്നു

രാജ്യത്തിന്‍റെ സാമ്പത്തിക സാഹചര്യം മാറുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ താല്‍പര്യങ്ങളിലും മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികം. ഇന്ത്യയില്‍ ഈ മാറ്റം വളരെ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തികവ്യവസ്ഥ ഉപഭോക്തൃ താല്‍പര്യങ്ങളെയും വേഗത്തില്‍ വളര്‍ത്തുന്നു. ക്രയശേഷിയെ ആധാരമാക്കിയുള്ള ഈ കളിയില്‍ വിപണിനിരീക്ഷകര്‍ വളരെ ഉത്സുകരാണ്. എന്താണ് ഉപഭോക്താവ് ആവശ്യപ്പെടുന്നതെന്ന് അവര്‍ പിന്നിടുന്ന ഓരോ നിമിഷവും ചോദിച്ചുകൊണ്ടിരിക്കുന്നു.

ഉപഭോക്തൃ സംതൃപ്തി സംബന്ധിച്ച് ജെഡി പവര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നതില്‍ വാഹന ഉപഭോക്താക്കളുടെ താല്‍പര്യങ്ങളുടെ സംഭ്രമജനകമായ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വളരെ സുപ്രധാനമായ ഒരു നിരീക്ഷണം, വാഹനത്തില്‍ ഉപഭോക്താക്കളുടെ സംതൃപ്തി ഇന്‍റീരിയര്‍ ഗുണനിലവാരത്തെ കാര്യമായി ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്.

Interior

ഡിസൈന്‍, സവിശേഷതകള്‍, പ്രകടനം തുടങ്ങിയ നിര്‍ണായക ഘടകങ്ങളെ പിന്തള്ളി ഇന്‍റീരിയര്‍ ഗുണനിലവാരം പ്രധാനസ്ഥാനം കൈയിലാക്കാന്‍ കാരണമെന്താണ്? നേരത്തെ മൈലേജ്, ഡിസൈന്‍ സൗന്ദര്യം തുടങ്ങിയവയെ ആശ്രയിച്ചു നിന്നിരുന്ന ഉപഭോക്തൃ സംതൃപ്തി ഇപ്പോള്‍ ഇന്‍റീരിയറിലേക്ക് കുടിയേറാന്‍ കാരണമെന്താണ്?

ഡിസൈന്‍, മൈലേജ്, പ്രകടനം തുടങ്ങിയവ ഒരു വാഹനത്തിന്‍റെ പ്രധാന ഘടകങ്ങള്‍ തന്നെ. ഇവയെക്കാള്‍ വാഹനത്തിന്‍റെ ഉള്‍സുഖത്തിന്‍റെ കാര്യത്തിലേക്ക് ആളുകള്‍ കൂടുതല്‍ ശ്രദ്ധവെക്കുന്നതിന് അതിവേഗത്തിലുള്ള നഗരവല്‍ക്കരണം ഒരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇന്‍റീരിയറില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഓട്ടോ കമ്പനികള്‍ തയ്യാറായിത്തുടങ്ങിയതിന്‍റെ പ്രതിഫലനമാണ് സര്‍വേയില്‍ കാണുന്നത്.

ഡ്രൈവിംഗ് സുരക്ഷ, വിസിബിലിറ്റി തുടങ്ങിയ ഘടകങ്ങള്‍ക്കും ഉപഭോക്താക്കള്‍ പ്രാധാന്യം നല്‍കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

More from DriveSpark

Article Published On: Wednesday, December 26, 2012, 15:14 [IST]
English summary
New-vehicle satisfaction is increasingly being driven by the vehicle interior, according to the J.D. Power Asia Pacific 2012 India Automotive Performance, Execution and Layout.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X