കാര്‍നിര്‍മാതാക്കളും കെട്ടിടങ്ങളും

കുതിരശേഷിയും ചക്രവീര്യവും ഉള്ളതുകൊണ്ടു മാത്രം ഒരു കാറും കാറാകുന്നില്ല. സാങ്കേതിക സവിശേഷതകള്‍ എത്രയേറെ കൂട്ടിച്ചേര്‍ത്താലും അതിനെ പ്രതിഫലിപ്പിക്കുന്ന ഡിസൈന്‍ ഇല്ലെങ്കില്‍ കാര്‍ വില്‍പന കട്ടപ്പുറത്ത് കയറും. മികച്ച കാറുകള്‍ മികച്ചതാകുന്നത് അവയുടെ സൗന്ദര്യപരമായ സവിശേഷതകള്‍ കൊണ്ടു കൂടിയാണ്. റോഡിലിറങ്ങുന്ന കാറിനെ ആളുകള്‍ തിരിച്ചറിയുന്നത് ഈ മാര്‍ഗത്തിലൂടെയാണ്.

സൗന്ദര്യം മുറ്റിനില്‍ക്കുന്ന കാറുകള്‍ പുറത്തിറക്കുന്ന കമ്പനികളുടെ കെട്ടിടങ്ങളുടെ നിര്‍മിതി എങ്ങനെയായിരിക്കും? ലോകത്തിലെ മികച്ച കമ്പനികള്‍ ഒന്നുംതന്നെ ഇക്കാര്യത്തില്‍ യാതൊരു കോംപ്രമൈസിനും തയ്യാറല്ല. തങ്ങളുടെ കാറിനുള്ള അതേ സൗന്ദര്യം കെട്ടിടത്തിനും വേണമെന്ന് അവര്‍ ശഠിക്കുന്നു.

ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധ പതിപ്പിക്കുന്നത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കമ്പനികളാണ്. ബ്രാന്‍ഡ് ഇമേജിന് വലിയ പ്രാധാന്യം കൊടുക്കുന്ന ഇവര്‍ തങ്ങളുടെ കെട്ടിടങ്ങളുടെ സൗന്ദര്യത്തില്‍ ശ്രദ്ധ വെക്കുന്നതില്‍ അത്ഭുതമില്ല.

ഓരോ കാര്‍ നിര്‍മാതാക്കളുടെയും മോഡലുകളുടെ സ്വഭാവസവിശേഷത അവരുടെ കെട്ടിടങ്ങളില്‍ പ്രതിഫലിക്കുന്നത് കൗതുകകരമാണ്.

ഫോര്‍ഡ്

യുഎസ്സിലെ മിഷിഗണിലാണ് ഫോര്‍ഡിന്‍റെ ആസ്ഥാന മന്ദിരം നിലകൊള്ളുന്നത്. വാര്‍ഷിക വില്‍പനയുടെ കാര്യത്തില്‍ ഫോര്‍ഡ് നിലവനില്‍ ലോകത്തില്‍ നാലാമതാണ്. 164,000 പേര്‍ക്ക് ഫോര്‍ഡ് തൊഴില്‍ നല്‍കുന്നു.

ഫെരാരി

ഇറ്റലിയിലെ മരാനെല്ലോയിലാണ് ഫെരാരിയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 1929ല്‍ എന്‍സോ ഫെരാരിയാണ് ഈ സ്പോര്‍ട്സ് കാര്‍ കമ്പനി സ്ഥാപിച്ചത്. ലോകത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ റേസുകള്‍ക്കും ഫെരാരി കാറുകള്‍ നിര്‍മിച്ചു.

ജനറല്‍ മോട്ടോഴ്സ്

വില്‍പനയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജനറല്‍ മോട്ടോഴ്സിന്‍റെ ആസ്ഥാനം മിഷിഗണിലെ ഡിട്രോയ്റ്റിലാണ്. നിരവധി ബ്രാന്‍ഡുകള്‍ ജിഎമ്മിന്‍റെ കീഴിലുണ്ട്.

ലംബോര്‍ഗിനി

ആ പേരില്‍ തന്നെയുണ്ട് ആളുടെ സ്വഭാവം. വിറളി പിടിച്ച കാളയാണ് ലംബോര്‍ഗിനിയുടെ ലോഗോ. വട്ടന്മാരാണ് ഈ കാര്‍ വാങ്ങുക എന്ന് പൊതുവില്‍ ഒരു മനോഭാവം തന്നെ യൂറോപ്പിലുണ്ട്. ആദ്യകാലത്ത് ട്രാക്ടറുകളാണ് ലംബോര്‍ഗിനി ഉണ്ടാക്കിയിരുന്നത്. പിന്നീട് കരുത്തേറിയ കാറുകളുടെ നിര്‍മാണത്തിലേക്ക് കമ്പനി തിരിഞ്ഞു. ഫോക്സ്‍വാഗണിന്‍റെ ഉപബ്രാന്‍ഡാണ് ഇപ്പോള്‍ ലംബോര്‍ഗിനി. ഇറ്റലിയിലെ സെയ്ന്‍റ് അഗത ബലഗ്നീസിലാണ് (Sant'Agata Bolognese) ആസ്ഥാനം.

മക്‍ലാറന്‍

എഫ് 1 സ്പോര്‍ട്സ് കാറിന്‍റെ പേരിലാണ് മക്‍ലാറന്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ എന്ന റെക്കോര്‍ഡ് ഈ കാര്‍ സ്ഥാപിച്ചിട്ടുണ്ട്, 1998ല്‍. യുകെയിലെ സുറേയിലാണ് ആസ്ഥാനം.

റോള്‍സ് റോയ്സ്

ചാള്‍സ് സ്റ്റീവര്‍ട് റോള്‍സും സര്‍ ഹെന്‍റി റോയ്സും ചേര്‍ന്നാണ് റോള്‍ റോയ്സ് കമ്പനി സ്ഥാപിച്ചത്. ഇന്ന് കാര്‍ മേഖളയില്‍ ആഡംബരം എന്നതിന് ജനകീയമായ ഒരു പര്യായമാണ് റോള്‍സ് റോയ്‍സ് കാറുകള്‍. ഇതിലും ആഡംബരമേറിയ വാഹനങ്ങളുണ്ടെങ്കിലും ഇത്രയും മികച്ച പ്രതിച്ഛായ അവയുടെ നിര്‍മാതാക്കള്‍ക്കില്ല. 1906ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ബിഎംഡബ്ലിയുവിന്‍റെ ഉപബ്രാന്‍ഡാണ് ഈ കമ്പനി. ഇംഗ്ലണ്ടിലെ ഡര്‍ബിയിലാണ് ആസ്ഥാനം.

ഫോക്സ്‍വാഗണ്‍

'ജനങ്ങളുടെ കാര്‍' എന്നാണ് ഫോക്സ്‍വാഗണ്‍ എന്ന വാക്കിനര്‍ത്ഥം. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ചെലവ് കുറഞ്ഞ കാര്‍ ഇറക്കുക എന്ന ഹിറ്റ്ലറുടെ നയപരിപാടിയുടെ ഭാഗമായാണ് ഈ കമ്പനിയുടെ ഉയിര്‍പ്പെന്നു വേണമെങ്കില്‍ പറയാം. ഈ ജര്‍മന്‍ കമ്പനിയുടെ കീഴിലാണ് ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ നിരവധി ബ്രാന്‍ഡുകളിപ്പോള്‍. 2018 അടുക്കുമ്പോഴേക്ക് ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാകുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഓഡി, ബെന്‍ലെ, ബുഗാട്ടി, ഡുക്കാട്ടി, സീറ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുള്ളത് കൂടാതെ നിരവധി കമ്പനികളില്‍ ഓഹരി പങ്കാളിത്തവും ഫോക്സ്‍വാഗണിനുണ്ട്.

More from DriveSpark

Article Published On: Saturday, October 13, 2012, 18:51 [IST]
English summary
Car makers who are keen on image building have tendency to build eccentric buildings that could pronounce the very nature of their identity. Here are some of them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X