240 കിലോമീറ്റര്‍ മൈലേജുള്ള കാര്‍

Drona
പെട്രോള്‍ വില ഇന്ത്യന്‍ വാഹന ഉപഭോക്താവിന്‍റെ പേടിസ്വപ്നങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഭീതി നിറഞ്ഞ മനസ്സുമായാണ് ഓരോ ഉപഭോക്താവും പെട്രോള്‍ ബങ്കിലേക്ക് നീങ്ങുന്നത്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന അടിയന്തിരാവസ്ഥാ സമാനമായ അവസ്ഥയാണ് പെട്രോള്‍ വിലയെ ചുറ്റിപ്പറ്റി വളര്‍ന്നിരിക്കുന്നത്. ഇന്ദിരാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മന്‍മോഹന്‍ സിംഗിനെ കുമ്പിട്ട് തൊഴുതേനെ!

ഈ സാഹചര്യത്തിലാണ് ബങ്കളുരുവിലെ ഒരു കൂട്ടം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഈ അപ്രഖ്യാപിത പെട്രോള്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ ക്രിയാത്മകമായി പ്രതികരിച്ചിരിക്കുന്നത്. ലിറ്ററിന് 240 കിമി മൈലേജ് ലഭിക്കുന്ന വാഹനം വികസിപ്പിച്ചെടുത്താണ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം. കനം കുറഞ്ഞ അലൂമിനിയം കൊണ്ടാമ് ചേസിസ് നിര്‍മിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് ബോഡിവര്‍ക്ക് നടത്തിയിരിക്കുന്നത്.

വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിള്ളാരാണ് സാങ്കേതികത വികസിപ്പിച്ചെടുത്തത്. മലേഷ്യയില്‍ നടക്കാനിരിക്കുന്ന ഷെല്‍ ഇക്കോ മാരത്തണില്‍ പങ്കെടുക്കുക എന്ന ഉദ്ദേശ്യമാണ് ഈ സംഗിള്‍ സീറ്റര്‍ വാഹനത്തിനു പിന്നില്‍.

ജൂലൈ 4 മുതല്‍ 7 വരെയാണ് പരിപാടി നടക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള 150 ടീമുകള്‍ പങ്കെടുക്കും. വിശ്വേശ്വരയ്യയുടെ കുട്ടികള്‍ ഒട്ടും മോശമാക്കില്ല എന്നുതന്നെ ഉറപ്പിക്കാം.

ഷെല്‍ ഈക്കോ മാരത്തണില്‍ കൂടുതല്‍ മൈലേജിനാണ് പ്രാധാന്യം. ഇക്കാരണത്താല്‍ മറ്റ് ഘടകങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല എന്നുപറയേണ്ടി വരും. ഒരു ബജാജ് എന്‍ജിന്‍ മാറ്റങ്ങള്‍ വരുത്തിയെടുത്താണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ദ്രോണ എന്നാണ് വാഹനത്തിന്‍റെ പേര്. 2.5 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.

60 കിമി വരെ വേഗം പിടിക്കാന്‍ ഈ വാഹനത്തിന് ശേഷിയുണ്ട്.

More from DriveSpark

Article Published On: Tuesday, June 12, 2012, 15:57 [IST]
English summary
At a time when petrol prices are burning huge holes in our pockets, a group of engineering students from Bangalore have developed a car that delivers an incredible mileage of 240kmpl.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X