കൂടുതല്‍ കരുത്തോടെ ഷെവര്‍ലെ ക്രൂസ്
ഷെവര്‍ലെ ക്രൂസിന്‍റെ 2012 മോഡല്‍ ലോഞ്ച് ചെയ്തു. 13.85 ലക്ഷത്തിലാണ് വില തുടങ്ങുന്നത്. ഷെവര്‍ലെ ക്രൂസിന്‍റെ ഒരു ഫേസ്‍ലിഫ്റ്റഡ് പതിപ്പ് കഴിഞ്ഞ ദില്ലി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ എക്സിറ്റീരിയറില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്താതെയാണ് പുതിയ ക്രൂസ് എത്തിയിരിക്കുന്നത്. അതേസമയം എന്‍ജിന്‍ ശേഷിയില്‍ കാര്യമായ മാറ്റം തന്നെ വന്നിട്ടുണ്ട്. എന്‍ജിനിനകത്തെ കുതിരകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ചക്രവീര്യവും പുതിയ ക്രൂസില്‍ കൂടുതലാണ്. ഇന്‍റീരിയറിലും മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുന്നു.
ഈയിടെ കൊറിയയില്‍ ഷെവര്‍ലെ അവതരിപ്പിച്ച 2013 മോഡല്‍ ക്രൂസിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രതീക്ഷ വെച്ചിരുന്നത്. നിര്‍ഭാഗ്യകരമെന്ന് ചിലര്‍ ചിന്തിക്കും വിധം, അത്ര അഗ്രസീവ് അല്ലാത്ത മാറ്റങ്ങളുമായാണ് ക്രൂസ് വരുന്നത്. എന്നാല്‍ ലഭിച്ചിരിക്കുന്ന മിനുക്കലുകളെ കുറച്ചുകാണാന്‍ കഴിയില്ലതാനും.

കാഴ്ചയില്‍ കാര്യമായൊന്നും തോന്നില്ലെങ്കിലും പ്രകടനത്തിലും അകമ്പൊരുളിലും കാര്യമായ മാറ്റങ്ങള്‍ പുതിയ ക്രൂസ് കൊണ്ടുവരുന്നു. 2 ലിറ്ററിന്‍റെ വിസിഡിഐ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ ക്രൂസിനുമുള്ളത്. എന്നാല്‍ കൂടുതല്‍ ശേഷിയുണ്ട്. 3800 ആര്‍പിഎമ്മില്‍ 166 കുതിരശക്തിയാണ് എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. 4000 ആര്‍പിഎമ്മില്‍ 380 എന്‍എം എന്ന മികവുറ്റ ചക്രവീര്യവും നല്‍കിയിരിക്കുന്നു. കുതിരശക്തിയില്‍ 11%വും ചക്രവീര്യത്തില്‍ 16% ശതമാനവുമാണ് വര്‍ധന വരുത്തിയിരിക്കുന്നത്.
6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ക്രൂസിന്‍റെ ചക്രവീര്യം പകരുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് പതിപ്പും ഇതോടൊപ്പമുണ്ട്. എക്സ്റ്റീരിയറില്‍ മാറ്റമൊന്നും വന്നിട്ടില്ല. കര്‍ബ് വെയ്റ്റില്‍ 17 കിലോ വര്‍ധന വന്നിട്ടുണ്ട്.
ഇന്‍റീരിയറില്‍ ഡ്രൈവര്‍ സീറ്റ് 6 തരത്തില്‍ ക്രമീകരിക്കാം. ഇത് ഇലക്ട്രോണിക് ക്രമീകരണമാണ്. സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം വാഹനത്തിന് നല്‍കിയിരിക്കുന്നു. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്.
അങ്ങാടിവില
ഷെവര്‍ലെ ക്രൂസ് 2012 എല്‍ടി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ - 13.85 ലക്ഷം
ഷെവര്‍ലെ ക്രൂസ് 2012 എല്‍ടിസെഡ് 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ - 14.77 ലക്ഷം
ഷെവര്‍ലെ ക്രൂസ് 2012 എല്‍ടിസെഡ് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ - 15.67 ലക്ഷം


Click it and Unblock the Notifications








