റിമോട്ട് കണ്‍ട്രോള്‍ കാര്‍ ഷോറൂമുകളില്‍

BYD Su Rui
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് കാര്‍ ഓടിക്കുന്ന ഏര്‍പ്പാട് രസമാണ്. ഉല്‍സവപ്പറമ്പില്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്ന ഒരു സാങ്കേതികത മാത്രമായിരുന്നു ഇത് നമ്മെ സംബന്ധിച്ച്. ഇത്തരം കണ്‍സെപ്റ്റുകള്‍ പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പ്രായോഗികമായിട്ടില്ല ഇന്നുവരെ. പുതിയ വാര്‍ത്തകള്‍ പറയുന്നത്, ഒരു റിമോട്ട് കണ്‍ട്രോള്‍ കാര്‍ ഷോറൂമുകളില്‍ എത്തിയതിനെക്കുറിച്ചാണ്. ഇത് യുറോപ്പിലോ അമേരിക്കയിലോ എന്ന സംശയം മാത്രമേ ബാക്കിയുണ്ടാവൂ നിങ്ങള്‍ക്ക്. എങ്കില്‍ കേട്ടോളൂ ചൈനയില്‍ നിന്നാണ് ഈ വാര്‍ത്ത. ഇപ്പോള്‍ അത്ഭുതങ്ങള്‍ പടിഞ്ഞാറ് നിന്ന് കിഴക്കിലേക്ക് സഞ്ചരിച്ചെത്തിയിരിക്കുന്നു!

ചൈനീസ് കാര്‍ നിര്‍മാതാവായ ബിവൈഡിയാണ് പുതിയ കാര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. സു റൂയി (Su Rui)എന്ന് ഈ കാറിന് പേര്.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് കാറോടിക്കാം എന്നുകേട്ടപ്പോള്‍ കാറിനെ കടയിലേക്ക് പറഞ്ഞയയ്ക്കാം എന്ന് നിങ്ങള്‍ കണക്കുകൂട്ടിയിരിക്കില്ല എന്ന് കരുതട്ടെ. അത്തരം പരിപാടികളൊന്നും നടക്കില്ല. ഒരു നിശ്ചിത ദൂരത്തിനകത്ത് നിന്ന് കാറിനെ നിയന്ത്രിക്കാം. കുറഞ്ഞ വേഗതയില്‍ മാത്രമേ കാര്‍ നീങ്ങുകയുള്ളൂ.

പാര്‍ക്കിംഗിനും മറ്റുമാണ് റിമോട്ട് സാങ്കേതികത ഏറെ ഉപയോഗപ്പെടുക. ഉദാഹരണത്തിന്, കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമുണ്ട്, എന്നാല്‍ കാറില്‍ നിന്ന് ഡോര്‍ തുറന്ന് പുറത്തുവരാന്‍ ഇടമില്ല എന്ന തരത്തിലുള്ള പ്രതിസന്ധികള്‍ നമുക്കുണ്ടാകാറുണ്ട്. ഇവിടെയാണ് റിമോട്ട് കണ്‍ട്രോള്‍ കാര്‍ ഉപകാരപ്പെടുക. പുറത്തിറങ്ങി നിന്ന് കാര്യം സാധിച്ച് പോകാം.

റിമോട്ട് കണ്‍ട്രോള്‍ ഡ്രൈവിംഗ് സാങ്കേതികതയുമായി വില്‍പനയിലുള്ള ഏക കാറാണ് ബിവൈഡി സു റൂയി എന്നാണ് കമ്പനിയുടെ വാദം. 2012 ബീജിംഗ് ഓട്ടോഷോയില്‍ ഈ കാറിന് മികച്ച സാങ്കേതികതയ്ക്കുള്ള സമ്മാനം ലഭിച്ചിരുന്നു.

More from DriveSpark

Article Published On: Monday, August 27, 2012, 12:47 [IST]
English summary
Chinese carmaker BYD has now launched a car named Su Rui that can be driven using a remote control.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X