റൊണാള്‍ഡോയുടെ വണ്ടി നിങ്ങള്‍ക്കും വാങ്ങാം

ക്രിസ്‍റ്റ്യാനോ റൊണാള്‍ഡോ, ഏതൊരു സെലിബ്രിറ്റി ഫുട്ബോളറെയും പോലെ വിലയേറി വാഹനങ്ങള്‍ വാങ്ങുകയും അവ വെള്ളമടിച്ചോ അല്ലാതെയോ ഏതെങ്കിലും കലുങ്കില്‍ കൊണ്ടുപോയി ഇടിച്ചുതകര്‍ക്കുകയും ചെയ്തുവരാറുണ്ട്. രണ്ടുമൂന്ന് കൊല്ലം മുമ്പാണ് റൊണാള്‍ഡോ അവസാനമായി ഒരു കാര്‍ ഇടിച്ചുതകര്‍ത്ത്. താന്‍ പുതുതായി വാങ്ങിയ ഫെരാരി 599 ജിടിബി ഫിയറാനോ ആണ് മാഞ്ചസ്റ്ററില്‍ പരിശീലനത്തിനായി പോകുന്ന വഴിക്ക് ഇടിച്ചത്. വാഹനം ഏതാണ്ട് ഒന്നിനും പറ്റാത്ത പരുവത്തില്‍ തകര്‍ന്നു.

ക്രിസ്‍റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടിയിടി ലോകമെമ്പാടും മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. തകര്‍ന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ കണ്ടവര്‍ ക്രിസ്‍റ്റ്യാനോ ഇനിയില്ല എന്നുതന്നെ ഉറപ്പാക്കി. ഏതായാലും കാര്‍ ഇനി ഒന്നിനും പറ്റില്ലെന്ന് മനസ്സിലാക്കി ക്രിസ്‍റ്റ്യാനോ അത് ഉപേക്ഷിച്ചു. പ്രസ്തുത വാഹനമാണ് ലേലത്തില്‍ വില്‍ക്കാന്‍ പോകുന്നത്.

$64,380- ല്‍ ലേലം തുടങ്ങുമെന്നാണ് വിവരം. വാഹനം റൊണാള്‍ഡോ വാങ്ങിയത് $322,0000-ത്തിനായിരുന്നു എന്നുമറിയുക.

റൊണാള്‍ഡോയുടെ വണ്ടി

2009ലാണ് ആക്സിഡന്‍ഡ് നടന്നത്. മാഞ്ചസ്റ്ററില്‍ പരീശീലനസ്ഥലത്തേക്ക് പോകുകയായിരുന്നു അദ്ദേഹം.

റൊണാള്‍ഡോയുടെ വണ്ടി

വണ്ടിയുടെ കിടപ്പുകണ്ടാല്‍ ഇനി ഒന്നിനും കൊള്ളില്ലെന്ന് തോന്നുമെങ്കിലും റിപ്പയര്‍ ചെയ്തെടുക്കാമെന്നാണ് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

റൊണാള്‍ഡോയുടെ വണ്ടി

വാഹനത്തിന്‍റെ രേഖകളില്‍ റൊണാള്‍ഡോയുടെ പേരുള്ളത് ഫുട്ബോള്‍ ആരാധകരെ ആകര്‍ഷിക്കുമെന്നാണ് ലേലക്കാരുടെ പ്രതീക്ഷ.

റൊണാള്‍ഡോയുടെ വണ്ടി

ക്രസ്റ്റ്യാനോ റൊണാള്‍ഡോ ഉപയോഗിച്ചിരുന്ന കാര്‍ സ്വന്തമാക്കണമെന്നുള്ളവര്‍ക്ക് ലേലത്തില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം.

റൊണാള്‍ഡോയുടെ വണ്ടി

കുറച്ചുനാളുകള്‍ക്കു മുമ്പ് ഈ വാഹനം ഇബേ-യിലെ ലേത്തില്‍ സ്വന്തമാക്കിയ ആള്‍ ഇനിയും ഉയര്‍ന്ന തുടക്കവിലയില്‍ പുനര്‍ലേലത്തിന് വെച്ചിരിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, November 27, 2012, 14:57 [IST]
English summary
Christiano Ronaldo's Ferrari 599 has been placed on auction on eBay with a starting price of $64,380.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X