മാരുതി വാഗണ്‍ ആര്‍ ഡീസല്‍ ഉടന്‍?

വിപണിയിലെ ഡീസല്‍ രാസപരിണാമത്തെ തിരിച്ചറിയുന്ന മാരുതി സുസുക്കി പുതിയ ഡീസല്‍ കാറുകളുമായി പതുക്കെ വിപണിയിലേക്ക് കടന്നുകയറുകയാണ്. അടിസ്ഥാനപരമായി ഒരു പെട്രോള്‍ കാര്‍ നിര്‍മാതാവായ മാരുതി ഈയടുത്തകാലത്ത് വിപണിയില്‍ സംഭവിച്ച ഡീസലനുകൂല മുന്നേറ്റത്തില്‍ പതറിപ്പോയിരുന്നു. ചുരുക്കം ചില കാറുകള്‍ക്ക് മാത്രമാണ് ഡീസല്‍ പതിപ്പുള്ളത്. ഇവയുടെ കാത്തിരിപ്പുസമയം ക്രമാതീതമായി കുതിച്ചുയര്‍ന്നു. പെട്രോള്‍ പതിപ്പുകളാണെങ്കില്‍ ഷോറൂമുകളില്‍ കെട്ടിക്കിടന്നു. ഇതിനിടയില്‍ മാരുതി മനെസര്‍ പ്ലാന്‍ിലുണ്ടായ തൊഴില്‍ തര്‍ക്കങ്ങള്‍ ഉല്‍പാദനത്തിന്‍റെ അളവും കുറച്ചു.

മൊത്തത്തില്‍ തകിടം മറിഞ്ഞുകിടക്കുന്ന വിപണിനിലയെ സംതുലനാവസ്ഥയിലെത്തിക്കാന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ലോഞ്ച് ചെയ്ത മാരുതി ആള്‍ട്ടോ 800 സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിശ്രങ്ങളുടെ ഭാഗമായിത്തന്നെയാണ് വാഗണ്‍ ആറിന് ഒരു ഡീസല്‍ പതിപ്പ് കൊണ്ടുവരാന്‍ മാരുതി ശ്രമിക്കുന്നത്. ഇതുസംബന്ധിച്ചള്ള റിപ്പോര്‍ട്ടുകളുടെ ആധിക്യം വാഹനത്തിന്‍റെ ലോഞ്ച് അടുത്തുവെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്.

സ്വിഫ്റ്റ്, റിറ്റ്സ്, സ്വിഫ്റ്റ് ഡിസൈര്‍ എന്നീ വാഹനങ്ങള്‍ക്കുള്ള ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ വന്‍ ഹിറ്റാണ്. ഫിയറ്റിന്‍റെ എന്‍ജിനുകളാണ് ഇവയില്‍ ഉപയോഗിക്കുന്നത്. ഈ ഗണത്തിലേക്ക് വാഗണ്‍ ആര്‍ കയറിയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

വാഗണ്‍ ആര്‍ ഡ‍ീസല്‍

മാരുതി വാഗണ്‍ ആറിനായി ഒരു 1000 സിസി ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുന്നതിന്‍റെ തിരക്കിലാണ് ഫിയറ്റ് എന്‍ജിനീയര്‍മാര്‍.

വാഗണ്‍ ആര്‍ ഡ‍ീസല്‍

മാരുതി സുസുക്കിയുടെ മറ്റ് ചെറുകാറുകളിലും ഈ എന്‍ജിന്‍ ഉപയോഗപ്പെടുത്തിയേക്കും.

വാഗണ്‍ ആര്‍ ഡ‍ീസല്‍

മാരുതി വാഹനങ്ങളില്‍ സ്ഥലസൗകര്യത്തുനും കൈകാര്യക്ഷമതയ്ക്കും പേരുകേട്ടതാണ്. മെയിന്‍റനന്‍സിന്‍റെ കാര്യത്തില്‍ ഈ കാര്‍ ചെലവ് ചുരുങ്ങിയവയുടെ പട്ടികയില്‍ പെടുന്നു.

വാഗണ്‍ ആര്‍ ഡ‍ീസല്‍

ഡീസല്‍ എന്‍ജിന്‍ കൊണ്ടുവരുന്ന ഉയര്‍ന്ന മൈലേജ് കൂടിയാകുമ്പോള്‍ വാഗണ്‍ ആര്‍ മാരുതിയുടെ ഏറ്റവും വില്‍ക്കപ്പെടുന്ന കാറായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

വാഗണ്‍ ആര്‍ ഡ‍ീസല്‍

വളരുന്ന ഊഹാത്മക റിപ്പോര്‍ട്ടുകള്‍ എല്ലാം ചൂണ്ടിക്കാട്ടുന്നതു പ്രകാരം വാഹനം 2013ന്‍റെ മധ്യത്തില്‍ വിപണിയിലെത്തിച്ചേരും.

വാഗണ്‍ ആര്‍ ഡ‍ീസല്‍

25 കിലോമീറ്ററിലധികം മൈലേജ് നല്‍കുന്ന എന്‍ജിനായിരിക്കും വാഗണ്‍ ആറിനുണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വാഗണ്‍ ആര്‍ ഡ‍ീസല്‍

ഷെവര്‍ലെ ബീറ്റ മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ള ഏക ചെറുകാര്‍. 1000 സിസി എന്‍ജിനുമായോടുന്ന മാരുതി പെട്രോള്‍ വണ്ടികള്‍ക്കെല്ലാം ഈ എന്‍ജിന്‍ പിടിപ്പിച്ചേക്കും.

വാഗണ്‍ ആര്‍ ഡ‍ീസല്‍

ആള്‍ട്ടോ കെ10ന് ഒരു മുഖംമിനുക്കല്‍ നല്‍കാനായി മാരുതി ശ്രമിക്കുന്നുണ്ട്. ഈ വാഹനം ഡീസല്‍ എന്‍ജിനുമായി പുറത്തിറങ്ങുമോ എന്നത് കാത്തിരുന്നുകാണാം.

More from DriveSpark

Article Published On: Saturday, November 17, 2012, 12:02 [IST]
English summary
Fiat is said to be working on a new 1000cc diesel engine specifically to suit the requirements of Maruti Suzuki.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X