ഫിയറ്റ് പൂന്തോ നിര്‍മാണം നിറുത്തുന്നു

സാമ്പത്തികമാന്ദ്യത്തിന്‍റെ കെടുതിയിലാണ് യൂറോപ്പ്. ഇത് പലവിധത്തിലുള്ള പ്രതിസന്ധികള്‍ ലോകത്ത് സഡഷ്ടിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യന്‍ കാര്‍ കമ്പനികള്‍ ഇന്ത്യയടക്കമുള്ള വളരുന്ന വിപണികളില്‍ വലിയ കോട്ടമൊന്നും തട്ടാതെ നിലനില്‍ക്കുന്ന വില്‍പനയെയാണ് കാര്യമായി ആശ്രയിക്കുന്നത്. പുതുതായി വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് യൂറോപ്യന്‍ പ്രതിസന്ധി കാര്‍ നിര്‍മാതാക്കളെ വളരെ ബാധിച്ചുകഴിഞ്ഞുവെന്നാണ്.

ഫിയറ്റ് തങ്ങളുടെ ആഗോള ഹാച്ച്ബാക്ക് മോഡലായ പൂന്തോയുടെ നിര്‍മാണം താല്‍ക്കാലികമായി നിറുത്തിവെക്കാന്‍ ഉദ്ദേശിക്കുന്നതായി വാര്‍ത്തകള്‍ പറയുന്നു. 20 ദിവസത്തേക്കാണ് ഉല്‍പാദനം നിറുത്തുക. ഇത്രയും ദിവസത്തെ ഉല്‍പാദനച്ചെലവ് ലാഭിക്കുക എന്നതാണ് ലക്ഷ്യം. കാറുകള്‍ വില്‍പന നടക്കാതെ ഷോറൂമുകളില്‍ കൂടിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Fiat Punto

ഫിയറ്റിന്‍റെ ഇറ്റലിയിലെ മെല്‍ഫി പ്ലാന്‍റിലെ ഉല്‍പാദനമാണ് നിറുത്തുന്നത്. ഇത്രയും ദിവസത്തെ തൊഴില്‍ 5000ത്തോളം തൊഴിലാളികള്‍ക്ക് നഷ്ടപ്പെടും.

ഇറ്റലിയില്‍ ഫിയറ്റിന്‍റെ വില്‍പന 19.7 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. സെപ്യിനില്‍ 11.9 ശതമാനവും ഗ്രീസില്‍ 39.9 ശതമാനവും പോര്‍റ്റുഗലില്‍ 38.3 ശതമാനവും വില്‍പനയിടിവ് സംഭവിച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും ശക്തമായ വിപണികളാണിവ.

എന്‍ട്രിലെവല്‍ ഹാച്ച്ബാക്കായ പൂന്തോയാണ് വില്‍പനയിടിവിന്‍റെ ഏറ്റവും വലിയ ഇര. എല്ലാ കമ്പനികളും വില്‍പനയിടിവിന്‍റെ ആഘാതത്തിലാണ്. യൂറോപ്പില്‍ 7.8 ശതമാനം വില്‍പ‍നയിടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

More from DriveSpark

Article Published On: Sunday, November 25, 2012, 12:18 [IST]
English summary
Fiat stops Punto production for 20 days. Fiat is affected by the economic slowdown.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X