ഫിയറ്റ്500 ക്രോസ്സോവര്‍ തയ്യാറാവുന്നു

Fiat 500X
ആരെയും മോഹിപ്പിക്കുന്ന വാഹനമാണ് ഫിയറ്റ്500. ഫോക്സ്‍വാഗണ്‍ ബീറ്റിലുമായി ഫിയറ്റ് 500നുള്ള മത്സരം പ്രതിച്ഛായാ നിര്‍മാണത്തിന്‍റെ തലത്തിലുള്ളതാണ്. ഫിയറ്റിന്‍റെ പ്രശസ്തമായ മിനി പ്ലാറ്റ്ഫോമില്‍(ഫിയറ്റ് പാണ്ട പ്ലാറ്റഫോം എന്നും വിളിക്കാം) നിലപാടെടുത്തിട്ടുള്ള ഈ വാഹനത്തിന്‍റെ കുടുംബത്തില്‍ ഫിയറ്റ് 500 എല്‍ എന്ന വാഹനമാണ് വേറെയുള്ളത്.

ഇറ്റലിയിലെ ഫിയറ്റ് ആസ്ഥാനം നിലനില്‍ക്കുന്ന ടുറിനില്‍ രണ്ട് ദിവസം മുന്‍പ് കമ്പനി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെച്ച് തങ്ങളുടെ അടുത്ത പദ്ധതി ഫിയറ്റ് വെളിപ്പെടുത്തി. പാണ്ട പ്ലാറ്റ്ഫോമില്‍ ഒരു ക്രോസ്സോവര്‍ നിര്‍മിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങളാണ് ഫിയറ്റ് വിശദീകരിച്ചത്.

ക്രോസ്സോവറിന്‍റെ കളിമണ്ണില്‍ നിര്‍മിച്ച പ്രതിരൂപവും ഫിയറ്റ് മാധ്യമങ്ങള്‍ക്കായി അവതരിപ്പിച്ചു. ഹാച്ച്ബാക്ക്, കണ്‍വെര്‍ടിബ്ള്‍, ക്രോസ്സോവര്‍ എന്നീ വാഹനരൂപങ്ങള്‍ക്ക് അനുയോജ്യമായ പ്ലാറ്റ്ഫോമാണ് പാണ്ട. ഫിയറ്റ് 500എക്സ്(Fiat 500X) എന്ന പേരിലായിരിക്കും പുതിയ ക്രസ്സോവര്‍ വരിക.

ക്രോസ്സോവറിനായി പ്ലാറ്റ്ഫോമിന്‍റെ വലിപ്പത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പ്രസ്തുത മേഖലയില്‍ ഫിയറ്റ് വേറൊന്നും ചെയ്തിട്ടില്ല. ഫോര്‍ഡ് ഇക്കോസ്പോര്‍ടുമായി മത്സരിക്കാനാണ് പുതിയ എസ്‍യുവി തയ്യാറെടുക്കുന്നത് എന്നാണ് അറിയുന്നത്. എങ്കില്‍, നിലവില്‍, ഫിയറ്റ് 500 പ്ലാറ്റ്ഫോമിനായി ഉപയോഗിക്കുന്ന അതേ അസംസ്കൃതവസ്തുക്കള്‍ തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ ഫിയറ്റ് വ്യക്തമായൊന്നും പറയുന്നില്ല.

ഇന്ത്യന്‍ വിപണിയിലേക്ക് തയ്യാറെടുക്കുന്ന ഇക്ക്സ്പോര്‍ടിന്‍റെ പിന്നാലെ ഫിയറ്റ്500 ക്രോസ്സോവറും എത്തിച്ചേരുമോ എന്ന കാര്യത്തിലും വ്യക്തതയൊന്നും ഇല്ല. അഥവാ അത്തരമൊരു പ്ലാന്‍ ഫിയറ്റിനുണ്ടെങ്കില്‍, പ്ലാറ്റ്ഫോം നിര്‍മാണം ലോക്കലൈസ് ചെയ്യേണ്ടതായി വരും എന്നത് ഉറപ്പ്. വിലയില്‍ മത്സരക്ഷമ ഉറപ്പുവരുത്താന്‍ മറ്റ് വഴികള്‍ ഇല്ല എന്നതുതന്നെ കാരണം. (11 ലക്ഷത്തിന്‍റെ പരിസരത്തിലാണ് ഇക്കോസ്പോര്‍ട് ബ്രസീലില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്) അങ്ങനെ സംഭവിച്ചാല്‍ ഫിയറ്റ് 500ന്‍റെ വിലയിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. കാര്യങ്ങള്‍ വെറും ഊഹങ്ങളുടെ തലത്തില്‍ മാത്രമേ എത്തിയിട്ടുള്ളൂ എന്നത് മനസ്സിലാക്കുക.

More from DriveSpark

Article Published On: Sunday, July 8, 2012, 13:34 [IST]
English summary
Fiat introduced a crossover model based on its famous Panda Platform in front of media at Turin, Italy.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X