ഗുര്‍ഖ വീണ്ടും വരുന്നു!!

പത്തുപന്ത്രണ്ട് വര്‍ഷമെടുക്കുമത്രേ മുളകള്‍ക്ക് ഒരു വസന്തം കാണണമെങ്കില്‍. നാം വര്‍ഷാവര്‍ഷങ്ങളില്‍ കാണാറുള്ള വസന്തങ്ങളിലൊന്നും മുള പങ്കെടുക്കാറില്ല. പലപ്പോഴും വസന്തം കാണും മുന്‍പ് മുളകള്‍ വെട്ടിമാറ്റപ്പെടും. ഇങ്ങനെ വെട്ടിമാറ്റപ്പെട്ട ഒന്നാണ് ഗൂര്‍ഖയുടെ വസന്തം.

ഫോഴ്സില്‍ നിന്നുള്ള ഓഫ്റോഡറായ ഗൂര്‍ഖ ഇന്ത്യന്‍ തെരുവുകള്‍ക്ക് വളരെ പരിചിതമാണ്. പേരില്‍ നിന്നുതന്നെ തുടങ്ങുന്നു ഗൂര്‍ഖ എസ്‍യുവിയുടെ പെരുമ. ഇന്ത്യന്‍ ഉപഭോക്താവിനെ എല്ലാംകൊണ്ടും ആകര്‍ഷിച്ച വാഹനമായിരുന്നു ഇത്.

Force Gurkha

മൂന്ന് വര്‍ഷം മുന്‍പാണ് ഗൂര്‍ഖയുടെ ഉല്‍പാദനം ഫോഴ്സ് അവസാനിപ്പിച്ചത്. എസ്‍യുവി വിപണി കാര്യമായി വളര്‍ന്നിട്ടില്ലാത്ത ഒരു സാഹചര്യത്തിലാണ് അത് സംഭവിച്ചത്. എന്നാല്‍ കഷ്ടമേ, ഗൂര്‍ഖ പോയതിനു പിന്നാലെ വസന്തവും വന്നു. ഇന്ന് എസ്‍യുവി വിപണി വളരെ സജീവമാണ്.

ഇതിനിടയില്‍, ഫോഴ്സ് പാസഞ്ചര്‍ വിപണിയിലേക്ക് ഗൗരവത്തോടെ ചുവടുവെച്ചു. ഫോഴ്സ് വണ്‍ എസ് യു വി മാര്‍ഗ്ഗം. കൂടുതല്‍ ശക്തമായി വിപണിയില്‍ സജീവമാകണമെന്നാണ് ഫോഴ്സ് ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായി പഴയ ഗൂര്‍ഖയെ തിരിച്ചുകൊണ്ടുവരാന്‍ കമ്പനി ശ്രമിക്കുന്നു.

മെഴ്സിഡസ് ജി വാഗണിന്‍റെ സമാനമായ ശൈലിയിലാണ് ഗൂര്‍ഖയുടെ ഡിസൈന്‍. മെര്‍ക്കിന്‍റെ വണ്ടിക്ക് 1.1 കോടി രൂപ മുടക്കണം ഇന്ത്യയില്‍. ഫോഴ്സ് ഗുര്‍ഖയ്ക്ക്10 ലക്ഷത്തില്‍ താഴെയാണ് വിലവരിക.

ഉയര്‍ന്ന കാത്തിരിപ്പുസമയവും സേവനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമെല്ലാം ഫോഴ്സ് ഗൂര്‍ഖ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയതിന് കാരണങ്ങളാമ്. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഒരു പുതിയ ഇടം സൃഷ്ടിക്കാന്‍ ഫോഴ്സ് ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നുണ്ടെന്നുവേണം കരുതാന്‍. ഇക്കാരണത്താല്‍ തന്നെ ഗുര്‍ഖയുടെ രണ്ടാം വരവ് മോശമാകില്ലെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, June 29, 2012, 16:47 [IST]
English summary
Force Gurkha is planning to make a second entry to the growing SUV market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X