ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്‍റെ അങ്ങാടിവില?

4.70 ലക്ഷത്തിനാണ് പ്രീമിയര്‍ റിയോ എസ്‍യുവി പെട്രോള്‍ പതിപ്പ് വിപണിയിലെത്തിയത്. ഈ വിലനിലവാരം ഫോര്‍ഡ് പോലുള്ള ഒരു ബ്രാന്‍ഡില്‍ നിന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. എങ്കിലും അവതരണ വില എന്ന നിലയില്‍ അല്‍പം താഴ്ന്ന വിലയായിരിക്കും ഇക്കോസ്പോര്‍ട് കാണുക എന്നാണ് കരുതേണ്ടത്.
വില്‍പനയില്‍ ഉയര്‍ന്ന തലത്തിലേക്ക് എത്താന്‍ ശേഷിയുള്ള വാഹനമായിരിക്കും ഇക്കോസ്പോര്‍ട്. ഇക്കാരണത്താല്‍ തന്നെ അവതരണ വില എന്നത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. മഹീന്ദ്ര എക്സ് യു വി500, മാരുതി എര്‍റ്റിഗ, നിസ്സാന്‍ സണ്ണി തുടങ്ങിയ മോഡലുകള്‍ ഉപയോഗിച്ച ഇതേ വിപണിതന്ത്രം ഫോര്‍ഡ് ഉപയോഗിക്കാന്‍ ഇടയുണ്ട്.
പെട്രോള്‍ പതിപ്പിന് 7 ലക്ഷത്തില്‍ ചുവടെയായി വിലകാണും എന്ന് കരുതുന്നതില്‍ തെറ്റില്ല. ഡീസലിന് 8 ലക്ഷത്തിന്‍റെ ചുറ്റുപാടിലും വിലകണ്ടേക്കാം. 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ ഉണ്ടാവുക. ഇത് ഫിയറ്റില്‍ നിന്നാണ് കടം കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications








