ഹോണ്ട ബ്രിയോ ഡീസല്‍ ദീപാവലിക്ക്

Honda Brio
ഹോണ്ട ബ്രിയോയുടെ ഡീസല്‍ പതിപ്പ് വരുന്ന ദീപാവലിക്ക് വിപണിയിലെത്തും. ഇതോടൊപ്പം കാറിന് പുതിയ കുറച്ച് വേരിയന്‍റുകള്‍ കൂടി വിപണിയിലെത്തിക്കുമെന്നും കേള്‍ക്കുന്നു. പെട്രോള്‍ വില അടിക്കടി കൂട്ടുന്ന സര്‍ക്കാര്‍ നടപടിയാണ് ഹോണ്ടയെ ഡീസലിലേക്ക് അടുപ്പിച്ചത്.

പെട്രോള്‍ മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു ഹോണ്ട ഇക്കാലമത്രയും പിന്തുടര്‍ന്ന നയം. എന്നാല്‍, വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ കാറുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അന്തംവിട്ട സ്വീകാര്യത ഹോണ്ടയെ നയം മാറ്റത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നതിനായി ജപ്പാനില്‍ ഗവേഷണ സംവിധാനം ആരംഭിച്ചു ഹോണ്ട. ഒരു ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചെടുത്ത് കഴിഞ്ഞ ബീജിംഗ് മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കുകയും ചെയ്തു. കുറച്ച് വൈകുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും ഹോണ്ട ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരിക്കുകയാണ്.

ബ്രിയോ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നതോടെ പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. വില്‍പനയില്‍ മികച്ച ഒരു മുന്നേറ്റം ഹോണ്ടയ്ക്ക് കാഴ്ച വെക്കാനാവും.

ഹോണ്ടയുടെ സുരക്ഷാ സംവിധാനങ്ങള്‍ പ്രശസ്തമാണ്. ഇന്ത്യന്‍ വിപണിക്ക് അനുസൃതമാക്കുവാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഹോണ്ട നിര്‍ബന്ധിതമായിട്ടുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും ഹോണ്ട കാറുകള്‍ മുമ്പില്‍ തന്നെയാണ്. ബ്രിയോ ഡീസലിലും സുരക്ഷാസംവിധാനങ്ങള്‍ മുന്തി നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

മറ്റൊന്ന് ബ്രിയോയുടെ മനോഹരമായ ഡിസൈനാണ്. സാങ്കേതിക ഉപകരണങ്ങള്‍ക്കായി ധാരാളം സ്ഥലം കൈയടക്കുന്ന കൊറുകളുടെ പൊതുരീതിയില്‍ നിന്ന് വ്യത്യസ്തമാണ് ബ്രിയോയുടെ ഡിസൈന്‍. യാത്രക്കാരുടെ സൗകര്യത്തെ പ്രത്യേകം പരിഗണിക്കുന്ന ഡിസൈനാണിത്.

More from DriveSpark

Article Published On: Friday, June 1, 2012, 11:31 [IST]
English summary
Honda Brio Diesel is the most expected one in the premium hatchback segment of the market. Reports say the car would reach India by Diwali.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X