ഹോണ്ട ബ്രിയോ ഒക്ടോബര്‍ 18ന്?

Honda Brio
ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക് പതിപ്പ് ഒക്ടോബര്‍ 18ന് ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ലോഞ്ച് സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും തീയതിയുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഫെസ്റ്റി സാസണ്‍ വില്‍പനയെ മുതലെടുക്കുവാന്‍ ബ്രിയോ ഓട്ടോമാറ്റിക്കിന് സാധിക്കുമെന്ന് ഇതോടെ ഉറപ്പായി.

നിലവില്‍ ചെറു ഹാച്ച്ബാക്ക് സെഗ്മെന്‍റില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സാന്നിധ്യം വളരെ കുറവാണ്. മാരുതിയുടെ വില്‍പന കുറഞ്ഞ മോഡലായ എ-സ്റ്റാറാണ് ഓട്ടോമാറ്റിക്കില്‍ ലഭിക്കുന്ന ഒരു വാഹനം. ഹ്യൂണ്ടായ് ഐ10നും ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമാണ്. ഇക്കൂട്ടത്തിലേക്കാണ് ഹോണ്ടയില്‍ നിന്നൊരു വാഹനം വന്നെത്തുന്നത്. ഹോണ്ട ബ്രിയോ

ബ്രിയോയുടെ വിലനിലവാരം വളരെ മത്സരക്ഷമമായ നിലയിലായിരിക്കുമെന്നാണ് അറിയുന്നത്. 4.90 ലക്ഷത്തിന്‍റെ പരിസരത്തിലായിരിക്കും വാഹനം നിലയുറപ്പിക്കുക. ഓട്ടോമാറ്റിക് പതിപ്പ് ഈ വലിയില്‍ ലഭിക്കുക എന്നത് തീര്‍ച്ചയായും ആകര്‍ഷകം തന്നെയാണ്.

നിലവിലെ ബ്രിയോയുടെ അതേ എന്‍ജിന്‍ തന്നയായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എത്തുക. 1.2 ലിറ്ററിന്‍റെ ഐവിടിഇസി എന്‍ജിനാണ് ബ്രിയോയ്ക്കുള്ളത്. 87 കുതിരകളുടെ ശക്തിയാണ് എന്‍ജിന്. 109 എന്‍എം ടോര്‍ക്ക്.

എആര്‍എഐ സാക്ഷ്യപ്പെടുത്തുന്ന ലിറ്ററിന് 18.3 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് ബ്രിയോ മാന്വലിന് ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക്കിനും വളരെ ന്യായമായ അളവില്‍ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്.

More from DriveSpark

Article Published On: Monday, October 8, 2012, 16:41 [IST]
English summary
Reports say that the automatic variant of the Honda Brio hatchback would be launched on 18th October.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X