ഹ്യൂണ്ടായ് ഇലന്‍ട്ര ലോഞ്ച് ചെയ്തു!
ഹ്യൂണ്ടായ് ഇലന്‍ട്രയുടെ ഫ്ലൂയിഡിക് പതിപ്പ് തുടക്കവില 12.51 ലക്ഷത്തിന് ലോഞ്ച് ചെയ്തു. മുന്‍പതിപ്പില്‍ നിന്ന് സവിശേഷതകളില്‍ നിരവധി മാറ്റങ്ങളോടെയാണ് ഇലന്‍ട്ര എത്തിയിരിക്കുന്നത്. വാഹനത്തിന്‍റെ ബുക്കിംഗ് ഇതോടൊപ്പം തുടങ്ങിക്കഴിഞ്ഞു.
പെട്രോളിലും ഡീസലിലും ഇലന്‍ട്ര ലഭ്യമാണ്. 1.8 ലിറ്ററിന്‍റെ ഡിഒഎച്ച്സി എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 149 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. 177 എന്‍എം ചക്രവീര്യവും പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നു.

1.6 ലിറ്ററിന്‍റേതാണ് ഹ്യൂണ്ടായ് ഇലന്‍ട്ര ഡീസല്‍ എന്‍ജിന്‍. ഫ്ലൂയിഡിക് വെര്‍ണയില്‍ ഉപയോഗിക്കുന്ന സിആര്‍ഡിഐ വിത് വിജിടി എന്‍ജിന്‍ തന്നെയാണിത്.
രണ്ട് എന്‍ജിനുകള്‍ക്കും 6 സ്പീഡ് ട്രാന്‍സ്മിഷനാണ് ഉള്ളത്. ഒരു വേരിയന്‍റ് 6 സ്പീഡ് ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്.
മൂന്ന് പെട്രോള്‍ പതിപ്പുകളും നാല് ഡീസല്‍ പതിപ്പുകളും വാഹനത്തിനുണ്ട്. ഇവയില്‍ ഒരു ഡീസല്‍ വേരിയന്‍റിന്‍റെ വില ഹ്യൂണ്ടായ് പുറത്തുവിട്ടിട്ടില്ല. ഇത് ടാക്സി വിപണിയെ ലക്ഷ്യമാക്കിയുള്ള, സവിശേഷതകള്‍ കുറഞ്ഞ പതിപ്പായിരിക്കാം എന്ന് അനുമാനിക്കുന്നു.
വിലനിലവാരം
ഹ്യൂണ്ടായ് ഇലന്‍ട്ര പെട്രോള്‍
ഹ്യൂണ്ടായ് ഇലന്‍ട്ര എസ് -12.51 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എംടി -13.74 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എടി - 14.74 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര ഡീസല്‍
ഹ്യൂണ്ടായ് ഇലന്‍ട്ര എസ് - 12.91 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എംടി - 14.85 ലക്ഷം
ഹ്യൂണ്ടായ് ഇലന്‍ട്ര എസ്എക്സ് എടി - 15.85 ലക്ഷം


Click it and Unblock the Notifications








