2013 ഹ്യൂണ്ടായ് ഐ10 അവതരിച്ചു

2013 ഹ്യൂണ്ടായ് ഐ10 പതിപ്പ് അവതരിച്ചു. നെതര്‍ലാന്‍ഡ്‍സിലാണ് പുതിയ ഐ10 അവതരിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നത് വാഹനത്തിന്‍റെ എക്സ്റ്റീരിയര്‍ ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നാണ്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹ്യൂണ്ടായ് ഐ10 മികച്ച നിലയില്‍ വില്‍പന നടക്കുന്നുണ്ട്. ഇന്ത്യയിലും വാഹനം വിപണിക്ക് പ്രിയപ്പെട്ടതാണ്. ഇന്ത്യയില്‍ നിന്നാണ് ഐ10 കയറ്റുമതി ചെയ്യുന്നതെന്ന പ്രത്യേകതകയുമുണ്ട്. പുതിയ പതിപ്പ് ഉടന്‍തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Hyundai i10

നേരത്തെ പറഞ്ഞമാതിരി കാര്യപ്പെട്ട മാറ്റങ്ങളൊന്നുംതന്നെ വാഹനത്തിന് വരുത്തിയിട്ടില്ല. ചില കോസ്മെറ്റിക് സര്‍ജറികള്‍ മാത്രം.

വിന്‍ഡോ അരികുകളിലെ കറുത്ത ഫ്രെയിം, മുന്‍ ഗ്രില്ലുകളിലെ കറുപ്പിന്‍റെ സാന്നിധ്യം, ഹെഡ്‍ലൈറ്റിലെ കറുപ്പ് ടിന്‍റ് എന്നിവയാണ് മുന്‍വശത്ത് കാര്യമായി ശ്രദ്ധിക്കപ്പെടുന്നത്.

യൂറോപ്പില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഹ്യൂണ്ടായ് ഐ10 ലഭ്യമാണ്. 1 ലിറ്ററിന്‍റെ 69 കുതിരശക്തി പകരുന്ന കാപ്പ എന്‍ജിനും 1.2 ലിറ്ററിന്‍റെ 85 കുതിരശേഷിയുള്ള പെട്രോള്‍ എന്‍ജിനുമാണ് ഐ10നുള്ളത്.

പുതുമ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യം മാത്രം വെച്ചുള്ള മാറ്റം മാത്രമാണ് ഇത്തവണ വരുത്തിയിട്ടുള്ളതെന്ന് കാണാന്‍ കഴിയും.

More from DriveSpark

Article Published On: Thursday, December 27, 2012, 11:48 [IST]
English summary
Hyundai has revealed in Netherlands what will be the new 2013 i10.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X