ഹോണ്ട സിവിക് ഡീസല്‍ രക്തസാക്ഷി?

Honda Civic
ഹോണ്ടയുടെ ഡീസല്‍ എന്‍ജിന്‍ രാഹിത്യത്തിന് ആദ്യത്തെ രക്തസാക്ഷിത്വം സംഭവിക്കാന്‍ പോകുന്നതായി വാര്‍ത്ത. ഓട്ടോകാര്‍ ഇന്തയാമ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഡീസല്‍ കാറുകള്‍ വമ്പന്‍ ഡിമാന്‍ഡ് വന്നുചേര്‍ ന്ന പശ്ചാത്തലത്തിലാണ് സംഗതി വായിച്ചെടുക്കേണ്ടത്. സിവിക്കിന് ഡീസല്‍ എന്‍ജിന്‍ ഇല്ല.

സെഗ്മെന്‍റിലെ മറ്റ് താരങ്ങള്‍ ഡീസല്‍ എന്‍ജിനുകളുമായി വന്നുചേരുകയും മത്സരം കൊഴുപ്പിക്കുകയും ചെയ്തതോടെ വന്‍ തിരിച്ചടിയാണ് സിവിക് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സെഗ്മെന്‍റിനെ ഭരിച്ചിരുന്ന ഈ താരം പുതിയ ഡീസല്‍ പ്രതിസന്ധിയില്‍ തളര്‍ന്നിരിക്കുകയാണ്.

സിവിക്കിന്‍റെ നിലവിലുള്ള സ്റ്റോക്ക് തീരുന്ന മുറയ്ക്ക് വില്‍പന അവസാനിപ്പിക്കാന്‍ ഹോണ്ട തീരുമാനമെടുത്തു കഴിഞ്ഞതായി ഓട്ടോകാര്‍ പറയുന്നു. ആറ് വര്‍ഷം മുന്‍പാണ് സിവിക് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. വിപണിയെ ആഴത്തില്‍ സ്വാധീനിക്കുന്നതായിരുന്നു സിവിക്കിന്‍റെ നിലപാട്. ഡ്രൈവ് ക്വാളിറ്റിയുടെ കാര്യത്തില്‍ ഹോണ്ട സിവിക്കിനെ ആര്‍ക്കും വെല്ലാനായിട്ടില്ല.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്നെ ഹോണ്ട സിവിക് ഉല്‍പാദനം നിറുത്തിവെച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായി മോഡലിനെ പിന്‍വലിക്കുന്നതിനുള്ള നീക്കമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എല്ലാം കൊണ്ടും നിരൂപക പ്രശംസ നേടിയ ഒരു ഗ്ലോബല്‍ മോഡലിനെ ഇത്തരത്തില്‍ പിന്‍വലിക്കുന്നത് നയപരമായും ശരിയായി തോന്നുന്നില്ല. 2012 ഹോണ്ട സിവിക് മോഡലിനെ വിപണിയിലെത്തിക്കുന്നതിന്‍റെ മുന്നോടിയായുള്ള പിന്‍വലിയാണോ ഇതെന്ന് സംശയിക്കാവുന്നതാണ്. വാഹനം സിവിക് ആകയാല്‍ ഈ സാധ്യതയ്ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹോണ്ട ഇതുവരെ യാതൊന്നും പ്രതികരിച്ചിട്ടില്ല.

2012 മോഡല്‍ കൂടുതല്‍ ചെലവേറിയ മോഡലായിരിക്കുമെന്നാണ് അറിയുന്നത്. ഈ വാഹനത്തിന് ഇന്ത്യയില്‍ എത്രമാത്രം വില്‍പന നേടാന്‍ കഴിയുമെന്നതും ഹോണ്ടയുടെ ആലോചനയിലുള്ള വിഷയമാണ്. 2012 സിവിക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ എന്ന കാര്യത്തില്‍ ഹോണ്ട മൗനം തുടരുകയാണ്.

More from DriveSpark

Article Published On: Saturday, August 4, 2012, 14:54 [IST]
English summary
The Honda Civic might be on its last legs in India according to reports from Autocar India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X