ആദ്യ പോഷെ പനാമീറ ഡീസലുമായി കപില്‍

കപില്‍ദേവ് ഒരു ചെയ്ത്താനാണെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. കപിലിന്‍റെ ലോകക്കപ്പ് ടീമിനെ ചെയ്ത്താന്‍റെ കുട്ടികളായി ലോകം കണ്ടു. ഇന്ത്യയിലേക്ക് ആദ്യമായി ക്രിക്കറ്റ് ലോകക്കപ്പ് കൊണ്ടുവന്ന ചെയ്ത്താന്‍ എന്ന പേരില്‍ മാത്രമല്ല കപില്‍ ഡെവിള്‍ ഇനി അറിയപ്പെടുക. പോഷെ പനാമീറ ഡീസല്‍ കാറിനെ ഇന്ത്യയില്‍ ആദ്യമെത്തിച്ചയാള്‍ എന്ന ബഹുമതി കൂടി ഇനി മൂപ്പര്‍ക്കിരിക്കും.

ആഡംബരവും സ്പോര്‍ടിനെസ്സും ഒത്തുചേരുന്ന വാഹനം എന്നാണ് പോഷെ പനാമീറയെക്കുറിച്ച് കപില്‍ പറഞ്ഞത്. വാഹനം ഡെലിവെറി ചെയ്തു കിട്ടാന്‍ അത്യാകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു താനെന്നും അദ്ദേഹം അറിയിച്ചു. ദിനംപ്രതി ഓടിച്ചുനടക്കാനും ഈ വാഹനം പറ്റിയതാണെന്ന് കപില്‍ കരുതുന്നു.

പോഷെ പനാമീറ ഡീസല്‍

ഡീസലിന്‍റെ ഹൃദയം വെച്ചുപിടിപ്പിച്ച ഒരു സ്പോര്‍ട്സ് കാര്‍. അദ്ദാണ് പോഷെ പനാമീറ ഡീസല്‍. സ്പോര്‍ട്സ് കാറുകള്‍ക്ക് ഡീസല്‍ എന്‍ജിന്‍ ചേരില്ലെന്ന് പറയുന്നവര്‍ക്കുള്ള മികച്ച മറുപടിയാണ് ഈ വാഹനം.

പോഷെ പനാമീറ ഡീസല്‍

ഏത് തരം ഡ്രൈവിനും ഇണങ്ങുന്ന വാഹനം എന്നതാണ് പനാമീറയുടെ വിശേഷണം. ദൈനംദിന യാത്രകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഈ വാഹനം അത്യുത്തമം.

പോഷെ പനാമീറ ഡീസല്‍

2,967 സിസി എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 247കുതിരകളുടെ ശേഷിയാണ് 2,800-4,40 ആര്‍പിഎം നിരക്കിനിടയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.

പോഷെ പനാമീറ ഡീസല്‍

റിയര്‍ സീറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റ് സിസ്റ്റം ഘടിപ്പിച്ചാണ് പോഷെ പനാമീറ വരുന്നത്. രണ്ട് ഡിസ്പ്ലേ കണ്‍സോള്‍, രണ്ട് മള്‍ടിമീഡിയ പ്ലേയറുകള്‍, രണ്ട് വയര്‍ലെസ് ഇന്‍ഫ്രാറെഡ് ഹെഡ്‍ഫോണുകള്‍ എന്നിവയാണ് ഈ സംവിധാനത്തില്‍ അടങ്ങിയിരിക്കുന്നത്.

പോഷെ പനാമീറ ഡീസല്‍

6.8 സെക്കന്‍ഡിനുള്ളില്‍ നൂറ് കിമി ദീരം പിടിക്കാന്‍ പനാമീറയുടെ 3 ലിറ്റര്‍ എന്‍ജിന് ശേഷിയുണ്ട്. പരമാവധി ചക്രവീര്യം 1,750 - 2,750 ആര്‍പിഎമ്മിനിടയില്‍ പിടിക്കാന്‍ സാധിക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 242 കിമി.

പോഷെ പനാമീറ ഡീസല്‍

8 സ്പീഡ് ടിപ്ട്രോണിക് എസ് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളില്‍ എത്തിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 23, 2012, 11:47 [IST]
English summary
Kapil Dev has taken delivery of a Porsche Panamera diesel.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X