കിം കര്‍ഡേഷ്യന്‍ മെഴ്സിഡസ് ബെന്‍സ് ജി63 വാങ്ങി

അമേരിക്കയിലെ റിയാലിറ്റി ടെലിവിഷന്‍ താരം കിം കര്‍ഡേഷ്യന്‍ (Kim Kardashian) 2013 മെഴ്സിഡസ് ബെന്‍സ് ജി63 എസ്‍യുവിയുടെ ആദ്യ ഉപഭോക്താവായി. അടുത്ത വര്‍ഷം ലോഞ്ച് ചെയ്യാനിരിക്കുന്ന വാഹനം ഇതുവരെ മറ്റാര്‍ക്കും വിറ്റിരുന്നില്ല. 150,000 ഡോളറാണ് ഈ എസ്‍യുവിയുടെ വില.

വാഹനത്തില്‍ പുതിയ വീലുകള്‍ പിടിപ്പിക്കാനായി കിം 12 ലക്ഷം ഡോളര്‍ വേറെയും പൊടിച്ചെന്ന് വാര്‍ത്തകള്‍ പറയുന്നു. കിം കര്‍ഡേഷ്യന്‍റെ വാഹനഭ്രാന്തിന് അന്താരാഷ്ട്ര പ്രശസ്തിയുണ്ട്. ഈയടുത്തകാലത്ത് തന്‍റെ ബോയ്‍ഫ്രണ്ടായ കാന്യേ വെസ്റ്റിന് ഒരു ലംബോര്‍ഗിനി അവന്‍റഡോര്‍ വാങ്ങി സമ്മാനിച്ചിരുന്നു ഇവള്‍. മാറ്റ് ബ്രാക് ആണ് അവന്‍റഡോറിന്‍റെ നിറം.

Kim Kardashian

മെഴ്സിഡസ് ബെന്‍സ് ജി63 എഎംജി നിരവധി രാജ്യങ്ങളിലെ സൈന്യങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ആസ്ത്രേലിയന്‍ സൈന്യത്തിനായി മാറ്റങ്ങള്‍ വരുത്തിയ ജി63 ആണ് ഉപയോഗിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സൈന്യങ്ങളും ജി63യെ ഉപയോഗിക്കുന്നുണ്ട്.

പത്തുനാല്‍പത് കൊല്ലം മുമ്പാണ് ജി63 ആദ്യമായി വിപണിയിലെത്തിയത്. അന്നത്തെ ബോക്സി ടൈപ് ഡിസൈന്‍ സൗന്ദര്യം ഇന്നും നിലനിര്‍ത്തുന്നുണ്ട് വാഹനം.

റെയ്ഞ്ച് റോവര്‍, ബെന്‍ലെ കോണ്ടിനെന്‍റല്‍, ഫെരാരി 458 ഇറ്റാലിയ, റോള്‍സ് റോയ്സ് ഫാന്‍റം, മെഴ്സിഡസ് മക്ലാരന്‍ എസ്എല്‍ആര്‍ എന്നീ വാഹനങ്ങള്‍ കൂടി കിം കര്‍ഡേഷ്യന്‍റെ ഗാരേജിലുണ്ട്.

മെഴ്സിഡസ് ബെന്‍സ് 2013 ജി63 എഎംജിക്ക് 5.5 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 5.3 സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിമി വേഗം പിടിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. വനയാത്രകള്‍ക്കും മരുഭൂയാത്രകള്‍ക്കും ഹിമാലയന്‍ യാത്രകള്‍ക്കുമെല്ലാം ഈ വാഹനം ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, August 28, 2012, 10:17 [IST]
English summary
Kim Kardashian, the American Reality TV star has bought herself a brand new 2013 Mercedes-Benz G63 SUV worth $150,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X