ലിന്‍ഡ‍്സെ ലോഹന്‍ പോഷെ 911 ചാര്‍ത്തി

Posted By:

മൂക്കറ്റം മദ്യപിച്ചതിനു ശേഷം പോഷെ 911 സ്പോര്‍ട്സ് കാറിന്‍റെ നാലുകാലില്‍ വീട്ടിലേക്ക് തിരിച്ച അമേരിക്കന്‍ നടി ലിന്‍ഡ്‍സേ ലോഹന്‍ 18 വീലുള്ള ഒരു ട്രക്കിന്‍റെ മൂട്ടില്‍ കൊണ്ടു പോയി ചാര്‍ത്തി. കാലിഫോര്‍ണിയയിലെ സാന്‍റ ക്ലാരയിലാണ് സംഭവം. പോഷെയുടെ മുന്‍വശം പൂര്‍ണമായി ചളുങ്ങി. വാടകയ്ക്കെടുത്തതാണ് വാഹനം. ലിന്‍ഡ്‍സേയെയും കൂടെയുണ്ടായിരുന്ന അസിസ്റ്റന്‍റിനെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നതും അത് മറ്റ് വണ്ടുകളുടെ മേല്‍ കൊണ്ടുപോയി ഇടിക്കുന്നതും ലിന്‍ഡ്‍സെയുടെ കരിയറിന്‍റെ ഒരു ഭാഗമായാണ് അമേരിക്കക്കാന്‍ കാണുന്നത്. മുന്‍പ് രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ലിന്‍ഡ്‍സെ ആശുപത്രിയിലായിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Lindsay Lohan

ട്രക്ക് ഡ്രൈവറാണ് കുറ്റക്കാരന്‍ എന്നാണ് ലിന്‍ഡ്‍സെയുടെ വാദം. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചയാളുകളെ പോലെ റോഡില്‍ ലക്കില്ലാതെ വണ്ടിയോടിച്ചതായി നടി പറഞ്ഞു. ഗത്യന്തരമില്ലാതെ വന്നപ്പോളാണ് ഇടിച്ചത്. അതേസമയം തനിക്ക് പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ലിന്‍ഡ്‍സെ ശ്രമിക്കുന്നതായി ട്രക്ക് ഡ്രൈവര്‍ ആരോപിച്ചു.

പോര്‍ഷെ പോലൊരു വാഹനം കൊണ്ടുപോയി ചര്‍ത്തിയതിനു ശേഷം സംഭവം വിവരിക്കാന്‍ ആളുണ്ടാവുക എന്നതുതന്നെ സന്തോഷകരമാണ്. സാന്‍റ ക്ലാരയിലെ ലിന്‍ഡ്‍സെ ആരാധകര്‍ രണ്ട് തരത്തില്‍ സന്തുഷ്ടരാണ്. ഒന്ന്: ലിന്‍ഡ്‍സെയുടെ വാഹനം ഒരിക്കല്‍ കൂടി ഇടിച്ചതിന്. രണ്ട്: ആളിപ്പോഴും ജീവനോടെ ഉണ്ട് എന്നതില്‍!

English summary
A Porsche 911 is the latest victim of Hollywood actress Lindsay Lohan's problems. Ms Lohan has crashed her new Porsche 911 in to an 18 wheeler truck and has completely damaged the car.
Story first published: Monday, June 11, 2012, 14:40 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark