മഹീന്ദ്ര വെരിറ്റോ ഹാച്ച്ബാക്ക് ഈ വര്‍ഷം

Mahindra Verito
മഹീന്ദ്ര വെരിറ്റോയ്ക്ക് ഒരു നാല് മീറ്റര്‍ പതിപ്പ് വരുന്നതായുള്ള വാര്‍ത്തകളാണ് നേരത്തെ കേട്ടിരുന്നത്. സ്വിഫ്റ്റ് ഡിസൈര്‍ പോലുള്ള വാഹനങ്ങളുമായി എതിരിടാന്‍ ഇതുവഴി വെരിറ്റോയ്ക്ക് സാധിക്കുമെന്നതായിരുന്നു ഗുണം. എന്നാല്‍ മഹീന്ദ്രയില്‍ നിന്നു തന്നെയുള്ള വെളിപ്പെടുത്തലുകള്‍ പ്രകാരം, വെരിറ്റോയുടെ ഹാച്ച്ബാക്ക് പതിപ്പാണ് വിപണിയിലെത്താന്‍ പോകുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ തന്നെ കാര്‍ വിപണിയിലെത്തുമെന്നും മഹീന്ദ്ര വെളിപ്പെടുത്തുന്നു.

റിനോയുമായി മഹീന്ദ്ര മുന്‍പ് പുലര്‍ത്തിയിരുന്ന സംബന്ധത്തിലാണ് വെരിറ്റോ ഉണ്ടായത്. സംബന്ധകാലത്ത് റിനോ ലോഗന്‍ എന്നായിരുന്നു വാഹനത്തിന്‍റെ പേര്. പിന്നീട് മോഡലിനെ മഹീന്ദ്ര വാങ്ങി സംബന്ധമൊഴിയുകയാണുണ്ടായത്. പേര് വെരിറ്റോ എന്നു മാറ്റി.

ഇന്ധനക്ഷമതയ്ക്കും കാബ് സ്പേസിനും പേരുകേട്ട വാഹനമാണ് ലോഗന്‍. മഹീന്ദ്രയുടെ വില്‍പനാ വിഭാഗം കൈകാര്യം ചെയ്യുന്ന സീനിയര്‍ വൈസ് പ്രസിഡന്‍റ് അരുണ്‍ മല്‍ഹോത്രയാണ് വെരിറ്റോ ഹാച്ച്ബാക്ക് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വെരിറ്റോ സെഡ്ന്‍ നിര്‍മിക്കുന്ന നാസിക്കിലെ പ്ലാന്‍റില്‍ നിന്നുതന്നെയായിരിക്കും ഈ വാഹനവും വരിക.

മികച്ച ഇന്‍റീരിയര്‍ സ്പേസും കംഫര്‍ട്ടും പ്രദാനം ചെയ്യുന്നതായിരിക്കും പുതിയ ഹാച്ച്ബാക്ക് എന്ന് പ്രതീക്ഷിക്കാവുന്നതാണ്. വെരിറ്റോ സെഡാനിന്‍റെ ഉദാരമായ പ്ലാറ്റ്ഫോം ഇതിന് സഹായിക്കും. പെട്രോളിലും ഡീസലിലും ഈ വാഹനം എത്തിച്ചേരുമെന്നാണ് കരുതേണ്ടത്.

സെഡാന്‍ പതിപ്പിന്‍റെ പ്ലാറ്റ്ഫോം സ്വീകരിക്കുമെന്നല്ലാതെ ഡിസൈനില്‍ വാഹനത്തെ അനുകരിക്കാനുള്ള സാധ്യത വളരെ കുറവാണ്.

More from DriveSpark

Article Published On: Wednesday, May 30, 2012, 10:51 [IST]
English summary
Mahindra has confirmed plans to launch a hatchback based on the Verito sedan in September this year, which is just a few months away.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X