സ്കോര്‍പിയോ ഓട്ടോമാറ്റിക് നിറുത്തുന്നു!

6 സ്പീഡ് ട്രാന്‍സ്മിഷനിലാണ് മഹീന്ദ്രയുടെ ഓട്ടോമാറ്റിക് വേരിയന്‍റ് വരുന്നത്. ഇതാണ് സ്കോര്‍പിയോയുടെ ടോപ് എന്‍ഡ് വേരിയന്‍റ്. ഈ പതിപ്പ് ഫോര്‍ വീല്‍ ഡ്രൈവ് ആണ്.
ദില്ലി എക്സ്ഷോറൂം വില 12.63 ലക്ഷമാണ്. സ്കോര്‍പിയോയുടെ മറ്റ് വേരിയന്‍റുകള്‍ക്കുള്ളത്ര വില്‍പന ഓട്ടോമാറ്റിക് പതിപ്പിനുണ്ടായിരുന്നില്ല. മൊത്തം സ്കോര്‍പിയോ വില്‍പനയില്‍ 5 ശതമാനം മാത്രമാണ് ഓട്ടോമാറ്റിക് സ്കോര്‍പിയോ നേടിയിരുന്നത്.
സ്കോര്‍പിയോ ഓട്ടോമാറ്റിക് ഇന്ത്യയിലെ രണ്ടാമത്തെ ചെലവേറിയ ഡീസല്‍ ഓട്ടോമാറ്റിക് കാറാണ്. ഹ്യൂണ്ടായ് വെര്‍ണയാണ് മുമ്പില്‍ നില്‍ക്കുന്നത്.
മഹീന്ദ്ര് സ്കോര്‍പിയോ ഓട്ടോമാറ്റിക്കിന് രണ്ട് മാസം കൂടിയേ ആയുസ്സുള്ളൂ എന്ന് നിലവിലെ സ്റ്റോക്ക് പ്രകാരം മനസ്സിലാക്കപ്പെടുന്നു. 2009 മുതല്‍ തന്നെ ഗിയര്‍ബോക്സ് ക്ഷാമം മഹീന്ദ്ര അനുഭവിച്ചിരുന്നു. വിതരണം ചെയ്യുന്ന കമ്പനി പാപ്പരായിത്തുടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. മറ്റ് പല കമ്പനികള്‍ക്കും ഡ്രൈവര്‍ട്രെയിന്‍ സിസ്റ്റംസ് ഗിയര്‍ബോക്സ് വിതരണം ചെയ്യുന്നുണ്ട്. ഫോര്‍ഡ്, ക്രൈസ്‍ലര്‍, സാങ്‍യോങ് എന്നീ കമ്പനികള്‍ ഡ്രൈവര്‍ട്രെയിനിന്‍റെ ഉപഭോക്താക്കളില്‍ ചിലരാണ്.
മഹീന്ദ്ര എക്സ്‍യുവി500 എസ്‍യുവിക്കും ഒരു ഓട്ടോമാറ്റിക് പതിപ്പു വരുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ പ്രതിസന്ധി എക്സ്‍യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെ വൈകിച്ചേക്കും.


Click it and Unblock the Notifications








