മഹീന്ദ്ര മിനി സൈലോയുടെ പേര് 'ക്വന്‍ടോ'?
പുതിയ സൈലോ, മിനി സൈലോ തുടങ്ങിയ പേരുകള്‍ വിളിച്ചാണ് ഇതുവരെ സൈലോയുടെ ചെറുപതിപ്പിനെ വിശേഷിപ്പിച്ചു വന്നിരുന്നത്. ഇതില്‍ മിനി സൈലോ എന്ന പേര് പൊതുവില്‍ അങ്ങോട്ട് അംഗീകരിക്കപ്പെട്ട മട്ടായിരുന്നു. എന്നാല്‍ മിനി സൈലോയ്ക്ക് പുതിയ പേര് കണ്ടെത്തിക്കഴിഞ്ഞതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ക്വന്‍ടോ എന്ന പേരിലായിരിക്കും സൈലോയുടെ ചെറുരൂപം എത്തുക എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.
4 മീറ്ററില്‍ താഴെയുള്ള വാഹനമായിട്ടാണ് സൈലോ പരിണമിക്കുക. 4 മീറ്ററില്‍ മുകളിലുള്ള വാഹനങ്ങള്‍ക്ക് നിലവില്‍ 12 ശതമാനം ടാക്സ് അടയ്ക്കേണ്ടതുണ്ട്. ഈ വഴിക്കു തന്നെ വലിയ തോതിലുള്ള വിലക്കുറവ് സൈലോയ്ക്ക് വന്നുചേരും.
മുഴുവന്‍ മൂടിക്കെട്ടിയ നിലയില്‍ മഹീന്ദ്ര മിനി സൈലോയെ പലയിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ടെയ്‍ല്‍ ലാമ്പുകള്‍, ഗ്രില്‍ എന്നിവ മാത്രമാണ് പുറത്തു കാണാനുള്ളത്. ഗ്രില്‍ ഡിസൈന്‍ വലിയ സൈലോയുടെ തന്നെയാണ്. 5 സീറ്ററായിട്ടാണ് ഈ വാഹനം എത്തിച്ചേരുന്നത്.
ദീപാവലി സീസണില്‍ വാഹനം എത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications









