മഹീന്ദ്ര ക്വണ്‍ടോ നിരൂപണം

ക്വണ്‍ടോയുടെ ഒരു നിരൂപണം ഇവിടെ വായിക്കാം.

വേരിയന്‍റുകള്‍

നാല് വേരിയന്‍റുകളാണ് മഹീന്ദ്ര ക്വണ്ടോ എസ്‍യുവിക്കുള്ളത്. സി2, സി4, സി6, സി8 എന്നിങ്ങനെ. സി2 ആണ് ബേസ് വേരിയന്‍റ്. ഈ വേരിയന്‍റില്‍ വലിയ സന്നാഹങ്ങളില്ല എന്നതുറപ്പാണല്ലോ. എന്നാല്‍ പവര്‍ സ്റ്റിയറിംഗ്, ഏസി എന്നീ അടിസ്ഥാന സവിശേഷതകള്‍ ഇതിലുണ്ട്. സി4 ആണ് രണ്ടാമത്തെ വേരിയന്‍റ്. ബേസ് വേരിയന്‍റിനെക്കാള്‍ ചില അധിക സവിശേഷതകള്‍ ഈ പതിപ്പില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. പവര്‍ വിന്‍ഡോകള്‍, റിമോട്ട് ഫ്യൂവല്‍ ലിഡ് ഓപ്പണര്‍ എന്നിവ അവയില്‍ ചിലതാണ്.

സി6 ആണ് അടുത്ത ഉയര്‍ന്ന വേരിയന്‍റ്. ഈ പതിപ്പില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ലഭ്യമാണ്. മുമ്പിലും പിന്നിലും പവര്‍ വിന്‍ഡോകളാണുള്ളത്. സി8 ആണ് ടോപ് വേരിയന്‍റ്. ഹീറ്ററോടു കൂടിയ ഏസി സംവിധാനം, സീഡി പ്ലയര്‍, അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ വേരിയന്‍റിലുണ്ട്. ആന്‍റി ലോക് ബ്രേക്കിംഗ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, ഫോഗ് ലാമ്പുകള്‍, പാര്‍ക്ക് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നു.

വില

വില

എന്‍ട്രി ലെവല്‍ സെഡാനുകളിലേക്ക് ചേക്കാറാനുദ്ദേശിക്കുന്ന നിലവിലെ ഹാച്ച്ബാക്ക് ഉപഭോക്താക്കളെയാണ് മഹീന്ദ്ര ക്വണ്‍ടോ ഉന്നം പിടിക്കുന്നത്. നിലവില്‍ ഒരു ഇടത്തരക്കാരന്‍ ഹാച്ച്ബാക്ക് ഉടമയ്ക്ക് കയറാവുന്ന പടവ് എന്‍ട്രി ലെവല്‍ സെഡാനിന്‍റേതാണ്. ഇവിടെ ഒരു എസ്‍യുവി തന്നെ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ആവശ്യത്തിന് സ്ഥലസൗകര്യവും ഈ വാഹനത്തിനുണ്ട് എന്നത് തികച്ചും ആകര്‍ഷകമാണ്.

ഡിസൈന്‍

ഡിസൈന്‍

മുന്‍വശത്ത് നിന്നു നോക്കുമ്പോള്‍ സൈലോയില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ പ്രയാസപ്പെട്ട് കണ്ടുപിടിക്കാന്‍ സാധിക്കും. ബോണറ്റിന്‍റെ ആകൃതിയി കൂടുതല്‍ ഷാര്‍പ് ആയിട്ടുണ്ട്. പ്രധാന വ്യത്യാസം വലിപ്പക്കുറവ് മാത്രമാണെന്ന് പിന്നീട് നമുക്ക് ബോധ്യപ്പെടും. മുന്‍വശത്ത് ഗ്രില്ലിനെ ഒന്നു ചിരിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. പിന്‍വശത്തേക്ക് നീങ്ങുമ്പോള്‍ മഹീന്ദ്ര എവിടെയാണ് പണിയെടുത്തതെന്ന് മനസ്സിലാക്കാം. പിന്‍വശത്തെ ഡിസൈനിലെ മുറുക്കം ആരെയും ആകര്‍ഷിക്കും. റിയര്‍ വിന്‍ഡോയുടെ വലിപ്പം സൈലോയെക്കാള്‍ താരതമ്യേന ചെറുതാണ്. റിയര്‍ ലാമ്പിന്‍റെ ഇടം വിന്‍ഡോയുടെ ചുവടുവരെ മാത്രമായി ചുരുങ്ങിയത് ശ്രദ്ധേയമായ മാറ്റമാണ്. പിന്‍വശത്തിന് നേരത്തെയുണ്ടായിരുന്ന ഒഴുക്കന്‍ സ്വഭാവം മാറ്റിയെടുത്തിരിക്കുന്നു.

ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

2760 എംഎം ആണ് ക്വണ്‍ടോയുടെ വീല്‍ബേസ്. നാല് മീറ്ററിന്‍റെ പരിധിയില്‍ ഒതുങ്ങുമ്പോള്‍ തന്നെ ഇന്‍റീരിയര്‍ സ്പേസിന്‍റെ കാര്യത്തില്‍ ഒട്ടുംപിശുക്ക് വാഹനത്തിനില്ല. സാധ്യമായ വിധത്തില്‍ അഡ്ജസ്റ്റ്മെന്‍റുകള്‍ക്ക് മഹീന്ദ്ര തയ്യാറുമാണ്. പിന്‍ സീറ്റുകള്‍ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അഞ്ച് സീറ്റ് അനുപാതത്തില്‍ കൂടുതല്‍ സ്പേസ് പ്രദാനം ചെയ്യാന്‍ കഴിയും.

ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

ഡാഷ് ബോര്‍ഡ് സൈലോയുടേതില്‍ നിന്ന് വലിയ വ്യത്യാസമൊന്നും പറയാനില്ല. മുന്‍വശത്തെ സ്പേസ് സുഖകരമായ യാത്രയ്ക്ക് പോരുന്നതാണ്. മധ്യനിരയിലും ആവശ്യത്തിന് സ്പേസുണ്ട്. പിന്‍വശത്ത് കുട്ടികളെ മാത്രമേ ഇരുത്താവൂ. കൂട്ടുകാരെ ഇരുത്താന്‍ ശ്രമിച്ചാല്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ പോന്നത്രയും സ്പേസ് അവിടെയുണ്ട്. റോഡ് ആക്സിഡന്‍റുകളിലും മറ്റും ഈ സീറ്റുകളിലെ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് ആലോചിക്കാതിരിക്കുകയാവും ഉചിതം.

ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

വീലിന്‍റെ വലിപ്പം 15 ഇഞ്ചാണ് ക്വണ്‍ടോയില്‍. ഇത് സൈലോയെക്കാള്‍ ഒരിഞ്ച് കുറവ് കാണിക്കുന്നു. എന്നിരിക്കിലും ഉയരത്തില്‍ കാര്യമായ വ്യതിയാനം അനുഭവപ്പെടില്ല എന്നത് ശ്രദ്ധേയമാണ്. പിന്‍ ബംബറിനും കാര്യമായ ഡിസൈന്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

1.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് ക്വണ്‍ടോയ്ക്കുള്ളത്. 1493 സിസിയുടെ മോട്ടോര്‍. നിലവിലുള്ള 2.2 ലിറ്റര്‍ mHawk ഡീസല്‍ എന്‍ജിനിന്‍റെ ശേഷി കുറച്ച പതിപ്പാണിത്. 100 കുതിരകളുടെ കരുത്തും 240 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. 17.41 സെക്കന്‍ഡാണ് ഈ വാഹനം 100 കിമി വേഗത പിടിക്കാന്‍ എടുക്കുന്ന സമയം. 1640 കിലോഗ്രാം ഭാരമാണ് ക്വണ്‍ടോയ്ക്കുള്ളത്. സൈലോയുടെ ചെറുരൂപം മാത്രമാണിതെന്നത് മനസ്സിലാക്കിയാല്‍ ഈ വേഗതയോട് പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടാകില്ല. റിയര്‍ വീല്‍ ഡ്രൈവാണ് വാഹനം. മേല്‍പ്പറഞ്ഞ വസ്തുകളെല്ലാം കണക്കിലെടുക്കുന്ന ഒരാള്‍ക്ക് (ഒരു ഉസൈന്‍ ബോള്‍ട്ടിനെ ഈ എന്‍ജിനില്‍ പ്രതീക്ഷിക്കാത്ത ഒരാള്‍ക്ക്) മികവുള്ള ആക്സിലറേഷനും പിക്കപ്പും വാഹനത്തിനുണ്ടെന്ന് പറയാം. മൈലേജിന്‍റെ കാര്യത്തില്‍ ഈ എന്‍ജിന്‍ മികച്ചതാണെന്ന് കാണാം. 17.21 കിമിയാണ് ലിറ്ററിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ഒരു എസ്‍യുവിയെ സംബന്ധിച്ച് തരക്കേടില്ലാത്ത ഒന്നാണ്.

നിറങ്ങള്‍

നിറങ്ങള്‍

  • മഹീന്ദ്ര ക്വണ്‍ടോ - ടൊറീഡര്‍ റെഡ്
  • മഹീന്ദ്ര ക്വണ്‍ടോ - ഡയമണ്ട് വൈറ്റ
  • മഹീന്ദ്ര ക്വണ്‍ടോ - ഫിയറി ബ്ലാക്
  • മഹീന്ദ്ര ക്വണ്‍ടോ - ജാവ ബ്രൗണ്‍
  • മഹീന്ദ്ര ക്വണ്‍ടോ - മിസ്റ്റ് സില്‍വര്‍
  • മഹീന്ദ്ര ക്വണ്‍ടോ - റോക്കി ബീജ്
  • വില

    വില

    എന്‍ട്രി ലെവല്‍ സെഡാനുകളിലേക്ക് ചേക്കാറാനുദ്ദേശിക്കുന്ന നിലവിലെ ഹാച്ച്ബാക്ക് ഉപഭോക്താക്കളെയാണ് മഹീന്ദ്ര ക്വണ്‍ടോ ഉന്നം പിടിക്കുന്നത്. നിലവില്‍ ഒരു ഇടത്തരക്കാരന്‍ ഹാച്ച്ബാക്ക് ഉടമയ്ക്ക് കയറാവുന്ന പടവ് എന്‍ട്രി ലെവല്‍ സെഡാനിന്‍റേതാണ്. ഇവിടെ ഒരു എസ്‍യുവി തന്നെ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ആവശ്യത്തിന് സ്ഥലസൗകര്യവും ഈ വാഹനത്തിനുണ്ട് എന്നത് തികച്ചും ആകര്‍ഷകമാണ്.

    വില

    വില

    പുതുക്കിയ വിലകൾ ഇവിടെ അറിയാം.

    ഡിസൈന്‍

    ഡിസൈന്‍

    മുന്‍വശത്ത് നിന്നു നോക്കുമ്പോള്‍ സൈലോയില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ പ്രയാസപ്പെട്ട് കണ്ടുപിടിക്കാന്‍ സാധിക്കും. ബോണറ്റിന്‍റെ ആകൃതി കൂടുതല്‍ ഷാര്‍പ് ആയിട്ടുണ്ട്. പ്രധാന വ്യത്യാസം വലിപ്പക്കുറവ് മാത്രമാണെന്ന് പിന്നീട് നമുക്ക് ബോധ്യപ്പെടും. മുന്‍വശത്ത് ഗ്രില്ലിനെ ഒന്നു ചിരിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

    മഹീന്ദ്ര ക്വൺടോ റിവ്യൂ

    പിന്‍വശത്തേക്ക് നീങ്ങുമ്പോള്‍ മഹീന്ദ്ര എവിടെയാണ് പണിയെടുത്തതെന്ന് മനസ്സിലാക്കാം. പിന്‍വശത്തെ ഡിസൈനിലെ മുറുക്കം ആരെയും ആകര്‍ഷിക്കും. റിയര്‍ വിന്‍ഡോയുടെ വലിപ്പം സൈലോയെക്കാള്‍ താരതമ്യേന ചെറുതാണ്. റിയര്‍ ലാമ്പിന്‍റെ ഇടം വിന്‍ഡോയുടെ ചുവടുവരെ മാത്രമായി ചുരുങ്ങിയത് ശ്രദ്ധേയമായ മാറ്റമാണ്. പിന്‍വശത്തിന് നേരത്തെയുണ്ടായിരുന്ന ഒഴുക്കന്‍ സ്വഭാവം മാറ്റിയെടുത്തിരിക്കുന്നു.

    ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

    ഇന്‍റീരിയര്‍ & എക്സ്റ്റീരിയര്‍

    2760 എംഎം ആണ് ക്വണ്‍ടോയുടെ വീല്‍ബേസ്. നാല് മീറ്ററിന്‍റെ പരിധിയില്‍ ഒതുങ്ങുമ്പോള്‍ തന്നെ ഇന്‍റീരിയര്‍ സ്പേസിന്‍റെ കാര്യത്തില്‍ ഒട്ടുംപിശുക്ക് വാഹനത്തിനില്ല. സാധ്യമായ വിധത്തില്‍ അഡ്ജസ്റ്റ്മെന്‍റുകള്‍ക്ക് മഹീന്ദ്ര തയ്യാറുമാണ്. പിന്‍ സീറ്റുകള്‍ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അഞ്ച് സീറ്റ് അനുപാതത്തില്‍ കൂടുതല്‍ സ്പേസ് പ്രദാനം ചെയ്യാന്‍ കഴിയും.

    മഹീന്ദ്ര ക്വൺടോ റിവ്യൂ

    ഡാഷ് ബോര്‍ഡ് സൈലോയുടേതില്‍ നിന്ന് വലിയ വ്യത്യാസമൊന്നും പറയാനില്ല. മുന്‍വശത്തെ സ്പേസ് സുഖകരമായ യാത്രയ്ക്ക് പോരുന്നതാണ്. മധ്യനിരയിലും ആവശ്യത്തിന് സ്പേസുണ്ട്. പിന്‍വശത്ത് കുട്ടികളെ മാത്രമേ ഇരുത്താവൂ. കൂട്ടുകാരെ ഇരുത്താന്‍ ശ്രമിച്ചാല്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ പോന്നത്രയും സ്പേസ് അവിടെയുണ്ട്. റോഡ് ആക്സിഡന്‍റുകളിലും മറ്റും ഈ സീറ്റുകളിലെ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് ആലോചിക്കാതിരിക്കുകയാവും ഉചിതം.

    മഹീന്ദ്ര ക്വൺടോ റിവ്യൂ

    വീലിന്‍റെ വലിപ്പം 15 ഇഞ്ചാണ് ക്വണ്‍ടോയില്‍. ഇത് സൈലോയെക്കാള്‍ ഒരിഞ്ച് കുറവ് കാണിക്കുന്നു. എന്നിരിക്കിലും ഉയരത്തില്‍ കാര്യമായ വ്യതിയാനം അനുഭവപ്പെടില്ല എന്നത് ശ്രദ്ധേയമാണ്. പിന്‍ ബംബറിനും കാര്യമായ ഡിസൈന്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്.

    എന്‍ജിന്‍

    എന്‍ജിന്‍

    1.5 ലിറ്റര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിനാണ് ക്വണ്‍ടോയ്ക്കുള്ളത്. 1493 സിസിയുടെ മോട്ടോര്‍. നിലവിലുള്ള 2.2 ലിറ്റര്‍ mHawk ഡീസല്‍ എന്‍ജിനിന്‍റെ ശേഷി കുറച്ച പതിപ്പാണിത്. 100 കുതിരകളുടെ കരുത്തും 240 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു. 17.41 സെക്കന്‍ഡാണ് ഈ വാഹനം 100 കിമി വേഗത പിടിക്കാന്‍ എടുക്കുന്ന സമയം. 1640 കിലോഗ്രാം ഭാരമാണ് ക്വണ്‍ടോയ്ക്കുള്ളത്. സൈലോയുടെ ചെറുരൂപം മാത്രമാണിതെന്നത് മനസ്സിലാക്കിയാല്‍ ഈ വേഗതയോട് പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടാകില്ല. റിയര്‍ വീല്‍ ഡ്രൈവാണ് വാഹനം. മേല്‍പ്പറഞ്ഞ വസ്തുകളെല്ലാം കണക്കിലെടുക്കുന്ന ഒരാള്‍ക്ക് (ഒരു ഉസൈന്‍ ബോള്‍ട്ടിനെ ഈ എന്‍ജിനില്‍ പ്രതീക്ഷിക്കാത്ത ഒരാള്‍ക്ക്) മികവുള്ള ആക്സിലറേഷനും പിക്കപ്പും വാഹനത്തിനുണ്ടെന്ന് പറയാം.

    മൈലേജ്

    മൈലേജ്

    മൈലേജിന്‍റെ കാര്യത്തില്‍ ഈ എന്‍ജിന്‍ മികച്ചതാണെന്ന് കാണാം. 17.21 കിമിയാണ് ലിറ്ററിന് വാഗ്ദാനം ചെയ്യുന്നത്. ഇത് ഒരു എസ്‍യുവിയെ സംബന്ധിച്ച് തരക്കേടില്ലാത്ത ഒന്നാണ്.

    നിറങ്ങള്‍

    നിറങ്ങള്‍

    • മഹീന്ദ്ര ക്വണ്‍ടോ - ടൊറീഡര്‍ റെഡ്
    • മഹീന്ദ്ര ക്വണ്‍ടോ - ഡയമണ്ട് വൈറ്റ
    • മഹീന്ദ്ര ക്വണ്‍ടോ - ഫിയറി ബ്ലാക്
    • മഹീന്ദ്ര ക്വണ്‍ടോ - ജാവ ബ്രൗണ്‍
    • മഹീന്ദ്ര ക്വണ്‍ടോ - മിസ്റ്റ് സില്‍വര്‍
    • മഹീന്ദ്ര ക്വണ്‍ടോ - റോക്കി ബീജ്

Most Read Articles

Malayalam
English summary
Mahindra Quanto has been launched in India with four variants. Here is a detailed pictorial review.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X