എക്സ്‍യുവി ആള്‍ വീല്‍ ഡ്രൈവ് ബുക്കിംഗ് വീണ്ടും

ഉപഭോക്താക്കളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനായി നിറുത്തി വെച്ചിരുന്ന മഹീന്ദ്ര എക്സ്‍യുവി 500-യുടെ ആള്‍ വീല്‍ ഡ്രൈവ് പതിപ്പിന്‍റെ ബുക്കിംഗ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് എക്സ്‍യുവി 500യ്ക്ക് ആള്‍ വീല്‍ ഡ്രൈവ് വന്നത്.

മഹീന്ദ്രയുടെ ആദ്യത്തെ ആഗോള സംരംഭമാണ് മഹീന്ദ്ര എക്സ്‍യുവി എന്നു പറയാം. ആഗോളനിലവാരത്തിലുള്ള നിര്‍മാണവും ഗുണനിലവാരവും ഇന്ത്യന്‍ വിപണിയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചെടുത്തത്. ലോഞ്ച് ചെയ്ത ആദ്യത്തെ ദിവസങ്ങളില്‍ തന്നെ 8000ത്തിലധികം ബുക്കിംഗാണ് എക്സ്‍യുവി നേടിയത്. ഇത് മഹീന്ദ്രയെപ്പോലും അമ്പരപ്പിച്ചു.

Mahindra XUV500

എക്സ്‍യുവി ടൂ വീല്‍ ഡ്രൈവിന്‍റെ ബുക്കിംഗ് പലതവണ നിറുത്തിവെക്കേണ്ടതായും വന്നിരുന്നു. പ്ലാന്‍റിന്‍റെ നിര്‍മാണ ശേഷി ഉയര്‍ത്തിയാണ് മഹീന്ദ്ര ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. ഫോര്‍ വീല്‍ ഡ്രൈവ് വിപണിയിലെത്തിയതോടെ ബുക്കിംഗ് നില വീണ്ടും ഉയരുകയായിരുന്നു.

ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പിന്‍റെ ബുക്കിംഗ് വില 40,000 രൂപയാണ്. വാഹനത്തിന്‍റെ കാത്തിരിപ്പ് സമയം ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ വാഹനം നിങ്ങളുടെ ഗാരേജിലെത്തും. ബുക്കിംഗ് ഇനി ക്ലോസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അതിനാല്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ മഹീന്ദ്ര ഷോറൂമിലേതക്ക് പായുക.

ഉത്സവ സീസണ്‍ വരുന്നത് പ്രമാണിച്ചാണ് മഹീന്ദ്ര എക്സ്‍യുവിയെ പൂര്‍ണ സജ്ജമാക്കി നിറുത്തുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. എതിരാളികളില്‍ പലരും മുഖം മുനുക്കലുമായി വിപണിയിലെത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് മഹീന്ദ്ര.

More from DriveSpark

Article Published On: Tuesday, October 9, 2012, 11:43 [IST]
English summary
Mahindra has once again opened the doors for the XUV 500 AWD bookings.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X