മാരുതി 800ല്‍ എന്തെല്ലാം, എന്തെല്ലാം?

മാരുതി 800 എന്ന വാഹനത്തിനു മേല്‍ ഊഹങ്ങളുടെ ഒരു പാരാവാരം തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാരുതിയില്‍ നിന്ന് നേരിട്ട് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ചില 'സോഴ്സു'കള്‍ വഴിയാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

ഇതില്‍ അതിശയോക്തികളും ഇല്ലാവചനങ്ങളും പെരുകുന്നത് സ്വാഭാവികം. ഇവയില്‍ നിന്ന് നെല്ലും പതിരും തിരിച്ചെടുത്ത് കാര്യങ്ങള്‍ അവതരിപ്പിക്കുകയാണിവിടെ. പുതിയ മാരുതി ആള്‍ട്ടോ 800 എന്തെല്ലാമാണ് കൊണ്ടുവരുന്നത്???

Maruti Suzuki Alto

നിലവിലുള്ള ആള്‍ട്ടോയുടെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ 800ഉം പണിതിരിക്കുന്നത്. എന്നാല്‍ ഡിസൈനിലും സാങ്കേതികതയിലുമെല്ലാം കാര്യമായ മാറ്റങ്ങളോടെയാണ് വാഹനം എത്തിച്ചേരുന്നത്. സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഹ്യൂണ്ടായ് ഇയോണുമായി കിടപിടിക്കുക എന്ന വെല്ലുവിളി കൂടി മാരുതി 800 ഏറ്റെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ചിലതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രതീക്ഷിക്കുക.

വിലയുടെ കാര്യം വരുമ്പോള്‍ വിപണിയിലെ സ്ഥിതിഗതികള്‍ വെച്ച് ഒരു മൂന്ന് ലക്ഷത്തിന്‍റെ പരിധിയില്‍ കാര്യങ്ങളെ കാണേണ്ടിവരും. രണ്ടര ലക്ഷത്തില്‍ വില തുടങ്ങും. പെട്രോള്‍ പതിപ്പിന് മൂന്ന് വേരിയന്‍റുകളുമായാണ് ഈ വാഹനം വരുന്നത്. സിഎന്‍ജി പതിപ്പിനും മൂന്ന് പതിപ്പുകള്‍ ഉണ്ടാകുമെന്ന് കേള്‍ക്കുന്നു.

കൂടുതല്‍ സ്പേഷ്യസ് ആണ് പുതിയ ആള്‍ട്ടോ 800 എന്നാണ് കേള്‍വി. നിലവിലെ ആള്‍ട്ടോയുടെ കുറഞ്‍ ഹെഡ്റൂം ഒരു പോരായ്മയാണ്. ഇത് പുതിയ വാഹനത്തില്‍ പരിഹരിച്ചിട്ടുണ്ട്.

796 സിസി എഫ്8ഡി എന്‍ജിനാണ് കാറിനുള്ളത്. കൂടുതല്‍ ചക്രവീര്യവും ഇന്ധനക്ഷമതയും ലഭിക്കുന്ന തരത്തില്‍ ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തെടുത്തിട്ടുണ്ട്. നേരത്തെ 62 എന്‍എം ആയിരുന്നു ചക്രവീര്യം. ഇപ്പോളത് 69 എന്‍എം ആയി വര്‍ധിച്ചിരിക്കുന്നു.

എആര്‍എഐയുടെ കണക്കു പ്രകാരം മൈലേജ് ലിറ്ററിന് 22.74 കിലോമീറ്ററാണ്. സസ്പെന്‍ഷന്‍ ട്യൂണ്‍ ചെയ്ത് കൂടുതല്‍ മികച്ചതാക്കിയിട്ടുണ്ട്. ഗിയര്‍ ബോക്സിലും പണിയെടുത്തിരിക്കുന്നു.

ഏതാണ്ട് 50,000 രൂപയുടെ വ്യത്യാസമാണ് ഓരോ വേരിയന്‍റുകള്‍ തമ്മിലും പ്രതീക്ഷിക്കുന്നത്. ഡിസൈനിന്‍റെ കാര്യത്തില്‍ മാരുതി കാറുകളില്‍ എടുത്തു പറയാവുന്ന ഒരേയൊരു വാഹനം സ്വിഫ്റ്റ് ഹാച്ച്ബാക്കാണ്. വിപണിയില്‍ ചെറുകാര്‍ മേഖലയില്‍ മികവുറ്റ ഡിസൈനുകള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. മാരുതി എന്തെങ്കിലും ചെയ്തുകൂട്ടി കൊടുത്താല്‍ വാങ്ങാന്‍ തയ്യാറാവുന്ന പഴയ ഉപഭോക്തൃ സമൂഹമല്ല ഇന്നുള്ളത്.

More from DriveSpark

Article Published On: Wednesday, September 26, 2012, 13:19 [IST]
English summary
Here we out some important features of the new Maruti Alto 800.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X