മാരുതി 800 ലോഞ്ച് 16ന്

വൈഇ3 എന്ന രഹസ്യനാമത്തില്‍ മാരുതി സുസുക്കിയുടെ എന്‍ജിനീയര്‍മാര്‍ നടത്തിവന്ന നിഗൂഢ പ്രവര്‍ത്തനം പുറത്തുവരാനൊരുങ്ങുന്നു. മാരുതി ആള്‍ട്ടോ 800 എന്ന ഈ ചെറുജീവിയെ ഇന്ത്യന്‍ ഓട്ടോ ഉലഹം മുഴുവന്‍ കാത്തിരിക്കുകകയാണ്. ഈ മാസം തന്നെ പുറത്തിറങ്ങുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിലും ലോഞ്ച് തീയതി പുറത്തു വന്നിരുന്നില്ല. എന്നാലിപ്പോള്‍ അക്കാര്യവും പുറത്തെത്തിയിരിക്കുന്നു. ഈ മാസം, അതായത് ഒക്ടോബര്‍ 16ന് മാരുതി സുസുക്കി ആള്‍ട്ടോ 800 ഹാച്ച്ബാക്ക് നിരത്തിലിറങ്ങും.

ഒറ്റച്ചെവിയന്‍ മുയല്‍

Maruti 800

ഇതിനിടെ മാരുതി ആള്‍ട്ടോ 800ന്‍റെ ഔദ്യോഗിക ചിത്രങ്ങള്‍ കമ്പനി പുറത്തു വിട്ടിരുന്നു. ഇവയില്‍ റിയര്‍വ്യൂ മിറര്‍ കാണാത്തത് കൗതുകത്തിനിടയാക്കിയിട്ടുണ്ട്.

നിലവിലെ ആള്‍ട്ടോ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ 800 വരുന്നത്. ഡിസൈനിന്‍റെ കാര്യത്തില്‍ പക്ഷെ, കാര്യമായ മാറ്റങ്ങളുണ്ട്. മാരുതിയുടെ ചെറുഹാച്ച്ബാക്കുകളുടെ ഒരു ടിപ്പിക്കല്‍ പതിപ്പ് എന്നതില്‍ കവിഞ്ഞ് ഡിസൈന്‍ സൗന്ദര്യത്തെ പറ്റി കാര്യമായൊന്നും പറയാനില്ല. ഇക്കാര്യത്തില്‍ എതിരാളിയായ ഹ്യൂണ്ടായ് ഇയോണിനെ മറികടക്കാന്‍ ആള്‍ട്ടോ 800ന് കഴിയുന്ന കാര്യം ഞെരുക്കമാണ്.

മുന്‍വശത്ത് വലിപ്പമേറിയ ഷഡ്‍ഭുജാകൃതിയിലുള്ള ഗ്രില്‍ ആള്‍ട്ടോ 800ന്‍റെ വ്യക്തിത്വം നിര്‍ണയിക്കുന്നു. മത്സ്യാകൃതിയിലുള്ള വലിയ കണ്ണുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. നിലവിലെ ആള്‍ട്ടോയുടെ ഡിസൈനിനെക്കാള്‍ സാന്നിധ്യം പകരാന്‍ പുതിയ ഡിസൈനിന് കഴിയുന്നുണ്ട്. ശരീരത്തില്‍ പാഞ്ഞിട്ടുള്ള നനുത്തതെങ്കിലും സംസാരിക്കുന്ന വരകളും കുറികളും മുന്‍വശത്തുനിന്നു തന്നെ തുടങ്ങുന്നു.

More from DriveSpark

Article Published On: Friday, October 12, 2012, 10:44 [IST]
English summary
Maruti Alto 800 will be launched on 16th October 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X