അമേസിനെ തടുക്കാന്‍ ഡിസൈര്‍ ഒരുങ്ങുന്നു

ഹോണ്ട ബ്രിയോയുടെ സെഡാന്‍ പതിപ്പ് വിപണിയിലിറങ്ങാന്‍ തയ്യാറെടുക്കുന്നതായി ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ? ഇത് നാല് മീറ്റര്‍ നീളത്തിനകത്ത് ഇടം പിടിക്കുന്ന വാഹനമാണ്. ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ഇന്ത്യന്‍ വിപണിയിലെത്തുന്ന ഹോണ്ടയുടെ ആദ്യത്തെ വാഹമായിരിക്കും ഇത്. ഹോണ്ട അമേസ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്.

ഹോണ്ടയുടെ ഈ നീക്കം മാരുതി സുസൂക്കിയെ ജാഗ്രത്താക്കും എന്നുറപ്പാണല്ലോ.മാരുതിയുടെ സ്വിഫ്റ്റ് ഡിസൈര്‍ സെഡാനാണ് 4 മീറ്റര്‍ വിഭാഗത്തിലെ, മൊത്തതില്‍ എന്‍ട്രി ലെവല്‍ സെഡാന്‍ വിപണിയിലെ രാജാവ്. ഹോണ്ട നീക്കത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ മാരുതി സുസൂക്കിയില്‍ ഒരുങ്ങുന്നതായാണ് അറിവ്. സ്വിഫ്റ്റ് ഡിസൈറിന് ഒരു മുഖംമിനുക്കല്‍ ഈ വര്‍ഷം ലഭിക്കുന്നതാണ്.

അമേസും ഡിസൈറും മുഖാമുഖം നില്‍ക്കുന്നതെങ്ങനെ എന്നറിയാന്‍ താഴെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുക.

ഹോണ്ട അമേസും സ്വിഫ്റ്റ് ഡിസൈറും

സ്വിഫ്റ്റ് ഡിസൈര്‍ വിപണിയിലെത്തിയിട്ട് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. അതിനു മുന്‍പേ ഫേസ്‍ലിഫ്റ്റിനെക്കുറിച്ച് ആലോചിക്കുന്നു എന്നത് അത്ഭുതമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞ് മാരുതിയും മറ്റും പരിപ്പിളകിക്കിടക്കുമ്പോഴും പെട്രോള്‍ എന്‍ജിനുകള്‍ മാത്രം കൈമുതലായ ഹോണ്ട തരക്കേടില്ലാത്ത വളര്‍ച്ചാനിരക്കാണ് പ്രകടിപ്പിച്ചിരുന്നത്. ഹോണ്ടയെ സൂക്ഷിച്ചില്ലെങ്കില്‍ മാരുതി വിവരമറിയും!

ഹോണ്ട അമേസും സ്വിഫ്റ്റ് ഡിസൈറും

അടുത്ത വര്‍ഷം ആദ്യത്തിലാണ് ഹോണ്ട അമേസ് വിപണിയിലെത്തുക. പെട്രോള്‍ എന്‍ജിനും ഡീസല്‍ എന്‍ജിനും ഈ വാഹനത്തിനുണ്ട്. ഡീസല്‍ എര്‍ത് ഡ്രീംസ് എന്ന പേരില്‍ ഹോണ്ട വികസിപ്പിച്ചെടുത്ത തനത് ഡീസല്‍ എന്‍ജിനാണ് അമേസിലുണ്ടായിരിക്കുക.

ഹോണ്ട അമേസും സ്വിഫ്റ്റ് ഡിസൈറും

ഹോണ്ട അമേസ് വരുന്നതും കോംപാക്ട് സെഡാന്‍ വിഭാഗത്തിലേക്കാണ്. 4 മീറ്റര്‍ പരിധിയാണ് അമേസിന്‍റെ നീളം.

ഹോണ്ട അമേസും സ്വിഫ്റ്റ് ഡിസൈറും

ഹോണ്ടയുടെ IDTEC എന്‍ജിന്‍ സ്വിഫ്റ്റ് ഡിസൈറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ഹോണ്ട അമേസും സ്വിഫ്റ്റ് ഡിസൈറും

ഹോണ്ട അമേസ് തായ്‍ലന്‍ഡില്‍ ലോഞ്ച് ചെയ്തുകഴിഞ്ഞു. സ്വിഫ്റ്റ് ഡിസൈറിന്‍റെ അതേ ബൂട്ട് ശേഷിയാണ് ഹോണ്ട അമേസിനുമുള്ളത്. ചിത്രത്തില്‍ അമേസിന്‍റെ ബൂട്ട്.

ഹോണ്ട അമേസും സ്വിഫ്റ്റ് ഡിസൈറും

പുതിയ സ്വിഫ്റ്റ് ഡിസൈറിന്‍റെ ബൂട്ട് ശേഷി മുന്‍ പതിപ്പിനെക്കാള്‍ 100 ലിറ്റര്‍ കുറവാണ്. ഇങ്ങനെ ബൂട്ട് വിട്ടുവീഴ്ച വഴിയാണ് ഇപ്പോഴത്തെ 4 മീറ്റര്‍ അളവിലേക്ക് എത്തിച്ചത്.

More from DriveSpark

Article Published On: Thursday, December 20, 2012, 11:33 [IST]
English summary
Maruti Suzuki is reportedly planning a facelift to its best selling sedan to ready to compete with the Honda Amaze.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X