മാരുതിവില ഇപ്പം കൂടും!
മാരുതി സുസുക്കി കാറുകളുടെ വില ജനുവരിയില്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനിയുടെ പ്രഖ്യാപനം വന്നു. 20,000 രൂപ വരെയാണ് വിവിധ മോഡലുകള്‍ക്ക് വില വര്‍ധിക്കുക. രൂപയുടെ മുല്യപരമായ ചാഞ്ചാട്ടങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടം തടയുവാനാണ് ഈ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
ഇക്കൊല്ലം രണ്ട് തവണയാണ് മാരുതി സുസുക്കി വിലയില്‍ മാറ്റം വരുത്തിയത്. രൂപയുടെ വിലയിടിവ് തുടങ്ങിയ ഘട്ടത്തില്‍ തന്നെ മാരുതി വിലവര്‍ധിപ്പിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു.

വിദേശ ഇറക്കുമതി നടത്തുന്ന മിക്കവാറും കമ്പനികള്‍ രൂപയുടെ വിലയിടിവ് നിമിത്തം പ്രശ്നത്തിലായിരിക്കുകയാണ്.
വിലവര്‍ധന ഏത് നേരത്തും സംഭവിക്കാം എന്നുറപ്പായതോടെ വാഹനം വാങ്ങാനുദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ ഉടനെത്തന്നെ സംഗതി നടപ്പാക്കുന്നതായിരിക്കും ബുദ്ധി.
350 കോടിയോളം രൂപയുടെ നഷ്ടം കമ്പനിക്ക് രൂപയുടെ വിലയിടിവ് മൂലം ഉണ്ടായതായി മാരുതി സുസുക്കി അവകാശപ്പെടുന്നുണ്ട്.
ജനുവരി മുതല്‍ വിലവര്‍ധന നടപ്പിലാവുമെന്നാണ് അറിയുന്നത്. ശരാശരി 1 ശതമാനമായിരിക്കും വിലവര്‍ധനവ്. 2.09 ലക്ഷം മുതല്‍ (മാരുതി 800) 17.52 ലക്ഷം വരെയുള്ള (കിസാഷി പ്രീമിയം സെഡാന്‍) മോഡലുകളാണ് മാരുതിയുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്നത്.


Click it and Unblock the Notifications








