പുതിയ റിറ്റ്സ് ഡീസല്‍ ലോഞ്ച് ചെയ്തു
മാരുതി സുസുക്കി റിറ്റ്സിന്‍റെ പുതിയ ഡീസല്‍ പതിപ്പ് വിപണിയില്‍ നിശ്ശബ്ദമായെത്തിച്ചേര്‍ന്നു. 5.31 ലക്ഷം രൂപയാണ് വാഹനത്തിന് വില. പുതിയ റിറ്റ്സിന് സാങ്കേതികമായി നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ലോഞ്ച് ചെയ്ത മാരുതി സുസുക്കി സ്വിഫ്റ്റിന് ലഭിച്ചതിന് സമാനമായ സാങ്കേതികമാറ്റങ്ങളാണ് റിറ്റ്സിലും വരുത്തിയിട്ടുള്ളതെന്ന് പൊതുവില്‍ പറയാവുന്നതാണ്.
ഡീസല്‍ പതിപ്പുകളില്‍ എന്‍ട്രി ലെവല്‍ മോഡലിന് 5.31 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇത്തവണ ഒരു ടോപ് എന്‍ഡ് മോഡലും മാരുതി തയ്യാറാക്കിയിട്ടുണ്ട്. വില 6.23 ലക്ഷം രൂപ.

മാരുതി മനെസര്‍ പ്ലാന്‍റിലെ അനിഷ്ട സാഹചര്യങ്ങളാണ് മാരുതി സുസുക്കിയെ റിറ്റ്സ് ഡീസല്‍ ലോഞ്ച് സംഭവമാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് മനസ്സിലാക്കാനാവുന്നത്. ലോഞ്ച് ചെയ്യുന്നതിനു മുമ്പായി ധാരാളം ബുക്കിംഗ് ഏറ്റെടുക്കാന്‍ മാരുതിക്ക് ഇപ്പോള്‍ കഴിയില്ല. തൊഴില്‍ പ്രശ്നങ്ങള്‍ അവസാനിക്കാതെ ബുക്കിംങ്ങുകള്‍ സ്വീകരിച്ചാല്‍ കാത്തിരിപ്പു സമയം കൂടുമെന്നത് മാത്രമായിരിക്കും ഗുണം.
പുതുതായി 52 ഇനം മാറ്റങ്ങള്‍ മുന്‍ റിറ്റ്സിനെ അപേക്ഷിച്ച് വന്നിട്ടുണ്ട്. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും വാഹനം മാറിയിരിക്കുന്നു. സാങ്കേതികമായി കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്.
ഇന്‍സ്ട്രുമെന്‍റ് പാനലില്‍ മള്‍ടി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, യുഎസ്‍ബിയോടു കൂടിയ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്‍റുള്ള റിയര്‍ വ്യൂ മിററുകള്‍ തുടങ്ങിയവ ടോപ് എന്‍ഡ് മോഡലില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.
ഇന്ധനക്ഷമതയില്‍ 10 ശതമാനത്തിന്‍റെ വര്‍ധന വരുത്തിയിട്ടുള്ളതായി മാരുതി അവകാശപ്പെടുന്നുണ്ട്. നേരത്തെ 21.1 കിമി മൈലേജുണ്ടായിരുന്നതില്‍ നിന്ന് 23.2 ആയി വര്‍ധിച്ചിട്ടുണ്ട്.
റിറ്റ്സ് ഡീസല്‍ പതിപ്പുകളുടെ വിലനിവാരം
പുതിയ മാരുതി സുസുക്കി റിറ്റ്സ് എല്‍ഡിഐ 5.31 ലക്ഷം
പുതിയ മാരുതി സുസുക്കി റിറ്റ്സ് വിഡിഐ 5.64 ലക്ഷം
പുതിയ മാരുതി സുസുക്കി റിറ്റ്സ് വിഡിഐ, എബിഎസ് 5.82 ലക്ഷം
പുതിയ മാരുതി സുസുക്കി റിറ്റ്സ് സെഡ്‍ഡിഐ 6.23 ലക്ഷം


Click it and Unblock the Notifications








