എര്‍റ്റിഗയുടെ വില ജൂലായില്‍ കൂടും

വിലയില്‍ അതിശയവുമായാണ് മാരുതി സുസുക്കിയുടെ എര്‍റ്റിഗ എംപിവി വിപണിയിലെത്തിയത്. എല്ലാ അതിശയങ്ങളും എന്നത്തേക്കുമുള്ളതല്ല എന്നതൊരു പ്രപഞ്ചസത്യമാണ്. പ്രപഞ്ചസത്യങ്ങളെ അനുസരിക്കുക എന്നത് മാരുതി സുസുക്കിയുടെ ഒരു അപ്രഖ്യാപിത നയവുമാണ്. ഇക്കാരണത്താല്‍ തന്നെ മാരുതി എര്‍റ്റിഗയുടെ വില എക്കാലത്തും ഇങ്ങനെത്തന്നെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചുകളയരുത്!

ഇക്കാര്യം മാരുതി സുസുക്കിയും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ എര്‍റ്റിഗയുടെ വില പുനപ്പരിശോധിക്കുമെന്നാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് തലവന്‍ മെയ്നാക് പരീഖ് പറഞ്ഞത്.

ഇതുസംബന്ധിച്ച് ഓട്ടോ ഉലഹത്തില്‍ പെരുകുന്ന ഊഹങ്ങളെ ആസ്പദിച്ച് പറഞ്ഞാല്‍, ജൂലൈ മാസത്തില്‍ തന്നെ വിലവര്‍ധനയുണ്ടാകും. ലോഞ്ച് ചെയ്ത് ഒരു മാസത്തിനകം തന്നെ ബുക്കിംഗ് 40000 കവിഞ്ഞിരിക്കുകയാണ്. എര്‍റ്റിഗ ക്ലച്ചുപിടിച്ചു എന്നതിന് ഇതില്‍പ്പരം തെളിവു വേണ്ട. ഇക്കാരണത്താല്‍ തന്നെ അവതരണ വിലയില്‍ നിന്ന് എര്‍റ്റിഗയെ പിടിച്ചുയര്‍ത്താന്‍ ഇനി താമസിക്കേണ്ട കാര്യം മാരുതിക്കില്ല.

അതേസമയം വിലവര്‍ധന എത്രയായിരിക്കുമെന്ന് വ്യക്തമായ വിവരം ലഭ്യമല്ല. സെഗ്മെന്‍റിലെ പ്രധാന എതിരാളിയായ ഇന്നോവയെക്കാള്‍ കുറഞ്ഞ നിരക്കില്‍ തന്നെയായിരിക്കും കൂടിയ വിലയിലും എര്‍റ്റിഗ നിലപാടെടുക്കുക എന്നാണ് അനുമാനിക്കേണ്ടത്.

മാരുതി സുസുക്കിയുടെ ഏറ്റവുമധികം വില്‍പനയുള്ള കാറുകളിലൊന്നായ സ്വിഫ്റ്റ് ഡിസൈറിനോളം പോന്ന ബുക്കിംഗ് നിരക്കാണ് വാഹനത്തിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, May 23, 2012, 18:07 [IST]
English summary
If you are so excited with the introductory prices of the Maruti Suzuki Ertiga, possibilities are that the carmaker may increase the price of the MPV by as early as July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X