മാരുതി റിറ്റ്‌സ് ഓട്ടോമാറ്റിക് അവതരിച്ചു
മാരുതി സുസുക്കി റിറ്റ്‌സിന്റെ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ഉടന്‍തന്നെ വിപണിപ്രവേശം നടക്കുമെന്നാണറിയുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.
നിലവിലുള്ള അതേ 1.2 ലിറ്ററിന്റെ എന്‍ജിനുമായാണ് ഓട്ടോമാറ്റിക് പതിപ്പ് വരിക. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ പെട്രോള്‍ എന്‍ജിന്‍ 83 കുതിരകളുടെ ശേഷിയുള്ളതാണ്. 114 എന്‍എം ആണ് ചക്രവീര്യം.
സെഗ്മെന്റില്‍ ഓട്ടോമാറ്റിക് പതിപ്പിന്റെ ദാരിദ്ര്യം നിലനില്‍ക്കുകയാണ്. ചെറുകാറുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പിടിപ്പിക്കാന്‍ നിര്‍മാതാക്കള്‍ മുതിരാത്തത് നിര്‍ണായകമായ ഒരു വിപണിയെ നഷ്ടപ്പെടാന്‍ സാധ്യത ഒരുക്കുന്നുണ്ട്. നഗരങ്ങളില്‍ സ്ത്രീകള്‍ ഏറെയും തെരഞ്ഞെടുക്കുന്നത് ഓട്ടോമാറ്റിക് പതിപ്പുകളാണ്.
നിലവില്‍ എസ്റ്റാര്‍, ഐ10 എന്നീ വാഹനങ്ങള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇറങ്ങുന്നുണ്ട്. മറ്റൊരു വാഹനം ഇക്കഴിഞ്ഞയാഴ്ചയില്‍ പുറത്തിറങ്ങിയ ബ്രിയോ ഓട്ടോമാറ്റിക് ആണ്
റിറ്റ്‌സ് ഓട്ടോമാറ്റിക്കിന് 17.6 കിമി മൈലേജ് ലഭിക്കും. മാന്വല്‍ പതിപ്പിന് ലഭിക്കുന്നത് 18.5 കിമിയാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വാഹനത്തിന്റെ ഭാരം 20 കിലോ കണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്.
വിലയുടെ കാര്യത്തില്‍ ഔദ്യോഗികമായ സൂചനകളൊന്നും ലഭ്യമല്ല. എന്തായാലും മാന്വല്‍ വേരിയന്റിനെക്കാള്‍ 50000ത്തില്‍ കൂടുതല്‍ വിലവര്‍ധനവ് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








