മാരുതി ആള്‍ട്ടോ 800 ലോഞ്ച് ചെയ്തു
വിപണി സമവാക്യങ്ങളില്‍ വലിയ രാസപരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് മാരുതി സുസുക്കിയില്‍ നിന്നുള്ള ചെറിയ അത്ഭുതം ആള്‍ട്ടോ 800 വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലിയില്‍ വെച്ചാണ് ലോഞ്ച് നടന്നത്. ടെലിവിഷന്‍ അവതാരകനും നടനുമായ (വിക്കി ഡോണര്‍) ആയുഷ്മാന്‍ ഖുറാനയാണ് ലോഞ്ച് അവതരണം നടത്തിയത്.
ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ പതിനായിരത്തിലധികം ബുക്കിംഗുകളാണ് ആള്‍ട്ടോയ്ക്ക് ലഭിച്ചത്. അതേസമയം നിലവിലുള്ള മാരുതി 800 വിപണിയില്‍ തുടരുമെന്ന് മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതീക്ഷിക്കപ്പെടുന്നപോലെ മികച്ച ഇന്‍റീരിയര്‍ സ്പേസ് പുതിയ വാഹനം നല്‍കുന്നുണ്ട്. മുന്‍ ആള്‍ട്ടോയെക്കാള്‍ മികവുറ്റ ഹെഡ്റൂം ഇതില്‍ പ്രതീക്ഷിക്കാം. വലിയ വിന്‍ഡോ ഗ്ലാസുകള്‍ ആള്‍ട്ടോ 800നുണ്ട്.
മാരുതി എ സ്റ്റാറില്‍ നിന്നാണ് ഡിസൈനിന്‍റെ പല ഘടകങ്ങളും കടമെടുത്തിട്ടുള്ളതെന്നു പറയാം. മുന്‍വശത്തെ ഗ്രില്ലില്‍ ഇത് കാര്യമായി പ്രതിഫലിക്കുന്നു. പിന്‍വശത്തിനും പുതിയ സൗന്ദര്യം പകര്‍ന്നു നല്‍കിയിട്ടുള്ളത് എ സ്റ്റാറിനെ പിന്‍പറ്റിയാണ്.
ആള്‍ട്ടോയുടെ അകത്തും പുറത്തുമുള്ളവയെക്കുറിച്ച് ഒരു ചെറുകുറിപ്പ് താഴെ. കൂടുതല്‍ വിശദമായ റിവ്യൂ പിന്നാലെ...
സവിശേഷതകള്‍
എന്‍ജിന്‍ ഡിസ്‍പ്ലേസ്മെന്‍റ് 796 സിസി. ഇന്‍ലൈന്‍ 3 സിലിണ്ടര്‍, 12 വാല്‍വ്.
കുതിരശക്തി 6000 ആര്‍പിഎമ്മില്‍ 47.5 കുതിരശക്തി.
ചക്രവീര്യം 3500 ആര്‍പിഎമ്മില്‍ 69 എന്‍എം.
ട്രാന്‍സ്മിഷന്‍- 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ്.
നീളം 3395 എംഎം.
വീതി 1490 എംഎം.
വീല്‍ബേസ് 2360 എംഎം
ഗ്രൗണ്ട് ക്ലിയറന്‍സ് 160 എംഎം
ഫ്രണ്ട് സസ്പെന്‍ഷന്‍ - മക്‍പേഴ്സന്‍സ് സ്ട്രറ്റ്, ഗാസ് ഫില്‍ഡ്, ടോര്‍ഷന്‍ റോള്‍ കണ്‍ട്രോള്‍
റിയര്‍ സസ്പെന്‍ഷന്‍ - കോയില്‍ സ്പ്രിങ്, ഗാസ് ഫില്‍ഡ്.
നിറങ്ങള്‍
ആറ് നിറങ്ങളിലാണ് പുതിയ ആള്‍ട്ടോ 800 വരുന്നത്.
മൈലേജ്
പെട്രോള്‍ പതിപ്പ് ലിറ്ററിന് 22.74 കിലോമീറ്റര്‍. ഇത് മുന്‍ പതിപ്പിനേക്കാള്‍ 15 കിലോമീറ്റര്‍ മികച്ചതാണ്. സിഎന്‍ജിയില്‍ 30.46 കിമിയാണ്. ഇത് മുന്‍ പതിപ്പിനെക്കാള്‍ 13 ശതമാനം കൂടുതലാണ്.
വേരിയന്‍റുകള്‍
ആറ് വേരിയന്‍റുകളാണ് മാരുതി സുസുക്കി ആള്‍ട്ടോയ്ക്കുള്ളത്. മൂന്ന് സിഎന്‍ജിയും മൂന്ന് പെട്രോളും.
വില
പെട്രോള്‍ പതിപ്പ്
സ്റ്റാന്‍ഡേഡ് - 2.44 ലക്ഷം
എല്‍എക്സ് - 2.765 ലക്ഷം
എല്‍എക്സ്ഐ - 2.99 ലക്ഷം
പെട്രോള്‍+സിഎന്‍ജി
സ്റ്റാന്‍ഡേഡ് - 3.19 ലക്ഷം
എല്‍എക്സ് - 3.37 ലക്ഷം
എല്‍എക്സ്ഐ- 3.7 ലക്ഷം


Click it and Unblock the Notifications








