മാരുതി 30 കിമി മൈലേജുള്ള എന്‍ജിനുണ്ടാക്കുന്നു
ടാറ്റ നാനോയുടെ ഡീസല്‍ പതിപ്പ് വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ഈ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കാനിടയുള്ള മൈലേജ് 30നും40നും ഇടയിലാണെന്ന് ഊഹാത്മക റിപ്പോര്‍ട്ടുകളും കണ്ടിരുന്നു. ഈ വാഹനം വരാനിരിക്കുന്ന മാരുതി 800ന് ഒരു ഭീഷണിയാണെന്ന് കാണാന്‍ വിഷമമില്ല. എന്നാല്‍ പുതിയ വാര്‍ത്തകള്‍ കാണിക്കുന്നത് മാരുതി സുസുക്കിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ്.
മാരുതി സുസുക്കി ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്ന മാരുതി 800നുവേണ്ടി ഒരു ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുകയാണ് സുസുക്കി. ഈ എന്‍ജിന്‍ 30 കിമി മൈലേജ് തരാന്‍ ശേഷിയുള്ള ഒന്നാണെന്ന് പറയപ്പെടുന്നു.

40 കുതിരശക്തിയുള്ള എന്‍ജിനായിരിക്കും മാരുതി 800നുണ്ടായിരിക്കുക. 25 മുതല്‍ 30 വരെ കിമി മൈലേജായിരിക്കും വാഹനത്തിനുണ്ടായിരിക്കുക.
ഇ2 എന്ന രഹസ്യനാമത്തിലാണ് മാരുതിയുടെ പുതിയ 800 പതിപ്പ് അണിയറയില്‍ തയ്യാറാവുന്നത്. സുസുക്കി മോട്ടോഴ്സിന്‍റെ ജപ്പാനിലെ പ്ലാന്‍റിലാണ് കാറിന്‍റെ നിര്‍മാണജോലികള്‍ നടക്കുന്നത്.
എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്ന ജോലികള്‍ തുടങ്ങിയതേയുള്ളൂവെന്ന് മാരുതി സുസുക്കി വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതെക്കുറിച്ച് കൂടുതലൊന്നും വ്യക്തമാക്കാറായിട്ടില്ല. എന്‍ജിന്‍ വാഹനത്തിനാവശ്യമായ കരുത്ത് പ്രദാനം ചെയ്യുന്നതുകൂടിയാവണമെന്ന് മാരുതി സുസുക്കിക്ക് നിര്‍ബന്ധമുണ്ട്. ഇക്കാരണത്താല്‍ മൈലേജ് ഒരു പരിധിയില്‍ കവിഞ്ഞ് വര്‍ധിപ്പിക്കുന്നതിന് കമ്പനി ഒരുക്കമല്ല.
ഒരു ചെറു ഡീസല്‍ എന്‍ജിന്‍ നിര്‍മിക്കുക എന്നത് തന്‍റെ സ്വപ്നങ്ങളിലൊന്നാണെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടര്‍ എസ് നകാനിഷി അറിയിച്ചിരുന്നു. നകാനിഷിയുടെ സ്വപ്നം തീര്‍ച്ചയായും ഇന്നത്തെ ഇന്ത്യന്‍ ഇടത്തരക്കാരന്‍റെയും സ്വപ്നമാണ്.


Click it and Unblock the Notifications








