മാരുതി എര്‍റ്റിഗ ഓട്ടോമാറ്റിക് വരുന്നൂ
മാരുതി സുസുക്കി എര്‍റ്റിഗയെ നാട്ടുകാര്‍ അങ്ങോട്ടേറ്റെടുത്തു എന്ന് പറയാം. ഇന്ത്യയില്‍ എര്‍റ്റിഗ ലോഞ്ച് ചെയ്യുന്നതിനു മുന്‍പ് ഇന്തോനീഷ്യന്‍ വിപണിയില്‍ സംഗതി എത്തിയിരുന്നു. എര്‍റ്റിഗയെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ വരുന്നതും ഇന്തൊനീഷ്യയില്‍ നിന്നുതന്നെയാണ്. ഈ കോംപാക്ട് എംയുവിക്ക് ഒരു പുതിയ വേരിയന്‍റ് ലോഞ്ച് ചെയ്യാന്‍ സുസൂക്കി ആലോചിക്കുന്നു. വേരിയന്‍റെന്നു പറഞ്ഞാല്‍ വെറും വേരിയന്‍റല്ല; ഓട്ടോമാറ്റിക് വേരിയന്‍റ് തന്നെ.
ഇന്തൊനീഷ്യയില്‍ എര്‍റ്റിഗയുടെ ഡിമാന്‍ഡ് കുത്തനെ കയറുന്നതിന്‍റെ പശ്ചാത്തലത്തിലാണ് സുസൂക്കിയുടെ ഈ തീരുമാനം. കൂടുതല്‍ സവിശേഷതകള്‍ കുത്തിനിറച്ച് ഇറക്കിയാലും വാങ്ങാനാളുണ്ടെന്ന് സുസൂക്കി ഏതാണ്ട് മനസ്സിലാക്കിയിട്ടുണ്ട്.

4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും എര്‍റ്റിഗയ്ക്ക് ഘടിപ്പിക്കുക എന്നാണ് വിവരം. സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍ എന്നീ വാഹനങ്ങളില്‍ ഈ ഗിയര്‍ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.
സ്വിഫ്റ്റിന്‍റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച വാഹനമാണ് എര്‍റ്റിഗ എന്നതുകൊണ്ടും എന്‍ജിനും സമാനമാണ് എന്നതിനാലുമാണ് ഗിയര്‍ബോക്സും സമാനമായിരിക്കും എന്നൂഹിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.


Click it and Unblock the Notifications








