കുഞ്ഞാപ്പയുടെ വണ്ടി
സിംപ്ലിസിറ്റി എന്നു പറഞ്ഞാല്‍ മലപ്പുറം ഭാഗത്തൊക്കെ കുഞ്ഞാപ്പ എന്നാണര്‍ത്ഥം. കുഞ്ഞാലിക്കുട്ടി എന്ന് തെളിച്ചുപറഞ്ഞാല്‍ കേരളമൊട്ടാകെയും ചിലതിന്‍റെയൊക്കെ പ്രതീകമാണ്. വിവിധ സമുദായ സംഘടകള്‍ ചേര്‍ന്ന് രൂപീകരിച്ച നടപ്പ് കേരള സര്‍ക്കാരില്‍ ഈ എളിമയുടെ പ്രതീകത്തിന്‍റെ സ്ഥാനം വളരെ വലുതാണ്. സര്‍ക്കാരിലെ എല്ലാ സാമുദായിക സമ്മര്‍ദ്ദശക്തികള്‍ക്കും മീതെയായി മുസ്ലിം ലീഗിനെ പ്രതിഷ്ഠിച്ച്, സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയകൗശലമാണ് പാര്‍ട്ടിയുടെ ശക്തി.
ഇവിടെ വിഷയം ഇതൊന്നുമല്ല. ലാളിത്യത്തില്‍ വിശ്വസിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ പക്കലുള്ള കാര്‍ ഏതാണെന്ന് ഏതൊരാള്‍ക്കും കൗതുകം കാണും. തീര്‍ച്ചയായും ലാളിത്യത്തില്‍ അരക്കഴഞ്ചുപോലും വെള്ളം ചേര്‍ത്തിട്ടില്ല അദ്ദേഹം. മാരുതി സെന്‍ കാറാണ് കുഞ്ഞാലിക്കുട്ടിയുടെ പക്കലുള്ളതെന്ന് അദ്ദേഹത്തിന്‍റെ ആസ്തിവിവരം വെളിപ്പെടുത്തിയതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഈ കാര്‍ സര്‍ക്കാരിന് നല്‍കിയ ആസ്തി വിവരത്തില്‍ പെട്ടതാണെന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. കുഞ്ഞാലിക്കുട്ടി ഈ കാറില്‍ സഞ്ചരിക്കുന്നുണ്ട് എന്ന് ഇതിനര്‍ത്ഥമില്ല. എന്നുവെച്ചാല്‍ സര്‍ക്കാരിന് നല്‍കിയ പ്രകാരമുള്ള സ്വത്തുക്കള്‍ മാത്രമേ രാഷ്ട്രീയക്കാരന്‍റെ കൈവശമുള്ളൂ എന്ന് ധരിക്കുന്നത് മണ്ടത്തരമായിരിക്കും എന്ന്. കുഞ്ഞാലിക്കുട്ടി യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന സ്വകാര്യ കാറേത് എന്ന കാര്യത്തില്‍ വിവരമുള്ളവര്‍ താഴെ കമന്‍റി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാരുതി സെന്‍ പിന്നീട് മാരുതി സെന്‍ എസ്റ്റിലോ ആയി പുതുക്കുകയുണ്ടായി. മാരുതി സെന്‍ എസ്റ്റിലോ കാറിന്‍റെ വിലയും വിശേഷങ്ങളുമറിയാന്‍ താഴെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുക.

മാരുതി സെന്‍ എസ്റ്റിലോ
അഞ്ച് വേരിയന്‍റുകളാണ് ഈ കാറിനുള്ളത്. ഒരു എന്‍ജിന്‍ പതിപ്പ് മാത്രമേ എസ്റ്റിലോ കാറിനുള്ളൂ. 1 ലിറ്ററിന്‍റെ (998സിസി) പെട്രോള്‍ എന്‍ജിനാണിത്.

മാരുതി സെന്‍ എസ്റ്റിലോ
ലിറ്ററിന് 17.3 കിലോമീറ്ററാണ് മൈലേജ് ലഭിക്കുന്നത്.

നിറങ്ങള്‍
ബ്രില്യന്‍റ് യെല്ലോ
ഷാംപെയ്ന്‍ ബീജ്
സ്പാര്‍ക്ലിംഗ് ഒലിവ്
വിര്‍ജിന്‍ ബ്ലൂ
പര്‍പിള്‍ ഫ്യൂഷന്‍
പേള്‍ സില്‍വര്‍
ബ്രൈറ്റ് റെഡ്

നിറങ്ങള്‍
മിഡ്നൈറ്റ് ബ്ലാക്
സുപ്പീരിയര്‍ വൈറ്റ്
സില്‍ക്കി സില്‍വര്‍
ഡസ്കി ബ്രൗണ്‍
ഇക്രു ബീജ്
ക്വോണ്ടം ഓറഞ്ച്
എമറാള്‍ഡ് ബ്ലൂ

വിവിധ വേരിയന്‍റുകളുടെ ശരാശരി ഷോറൂം വില
മാരുതി സെന്‍ എസ്റ്റിലോ 2009 എല്‍എക്സ് ബിഎസ്4 വില - 3,52,077 രൂപ
മാരുതി സെന്‍ എസ്റ്റിലോ 2009 എല്‍എക്സ്ഐ ബിഎസ്4 വില - 3,83,518
മാരുതി സെന്‍ എസ്റ്റിലോ 2009 വിഎക്സ്ഐ ബിഎസ്4 വില 4,11,039
മാരുതി സെന്‍ എസ്റ്റിലോ 2009 എല്‍എക്സ്ഐ സിഎന്‍ജി ബിഎസ്4 വില 4,38,928
മാരുതി സെന്‍ എസ്റ്റിലോ 2009 വിഎക്സ്ഐ എബിഎസ് ബിഎസ്4 വില - 4,42,235



Click it and Unblock the Notifications








