'അത് ജര്‍മനീ പോയി പറഞ്ഞാമതി'
മൂന്ന് ആരങ്ങളുള്ള ഗ്രില്ലിന് നടുവിലെ വലിയ മെര്‍ക് ലോഗോ വാഹനത്തിന് മൊത്തത്തില്‍ ഒരു അഗ്രസീവ് പ്രതിച്ഛായ സമ്മാനിക്കുന്നുണ്ട്. ഹെഡ്‍ലൈറ്റിനു താഴെയുള്ള എല്‍ഇഡി റണ്ണിഗ് ലൈറ്റുകള്‍ മറ്റൊരു സവിശേഷതയാണ്. ഹെഡ്‍ലാമ്പുകള്‍ ഓട്ടോമാറ്റിക് ആണ്. വെളിച്ചം കുറയുന്ന മാത്രയില്‍ സ്വയം പ്രവര്‍ത്തിക്കുന്നു. 'ഗാര്‍ഡന്‍ സിറ്റി'യില്‍, മരത്തണലുകള്‍ ഇരുട്ടുനിറച്ച വഴികളില്‍ വെച്ച് ഈ സംവിധാനം ഇടയ്ക്കിടെ പ്രവര്‍ത്തിക്കുന്നു. ഇടയ്ക്ക് വെച്ച് കൈകാണിച്ചു നിറുത്തി ഹെഡ്‍ലൈറ്റ് ഓഫ് ചെയ്യാന്‍ ഒരു പൊലീസുകാരന്‍ ആവശ്യപ്പെട്ടപ്പോള്‍ പുറകിലിരിക്കുകയായിരുന്ന മെര്‍ക് ഷൗഫര്‍, മലയാളികൂടിയായ ജേയ്, മലയാളത്തില്‍ നയം വ്യക്തമാക്കി: "അത് ജര്‍മനീ പോയി പറഞ്ഞാ മതി!"
സിക്ലാസിന്‍റെ റിയര്‍ ഡിസൈന്‍ കുറച്ചധികം ക്ലാസിക് സ്വഭാവമുള്ളതാണ്. പിന്‍വശത്തിന്‍റെ 'ഷോര്‍ട്നെസ്' വാഹനത്തിന്‍റെ കൈകാര്യക്ഷമത കൂട്ടുന്നതാണ്.
ആഡംബര പൂര്‍ണമാണ് ഉള്‍വശം. ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചിരിക്കുന്നു. ലതര്‍ സീറ്റുകള്‍ക്ക് ബീജ് നിറം പകര്‍ന്നിരിക്കുന്നത് ആഡംബര സൗന്ദര്യത്തിന് തിളക്കം കൂട്ടുന്നതാണ്. ഉയര്‍ന്ന കംഫര്‍ട്ട് പ്രദാനം ചെയ്യുന്നുണ്ട് സീറ്റുകള്‍. ഇവ അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്. ഇതിനായി ഡോറില്‍ സ്വിച്ച് ഘടിപ്പിച്ചിരിക്കുന്നു. മൂന്ന് അഡ്ജസ്റ്റ്മെന്‍റുകളാണ് ഉള്ളത്.
ഡ്രൈവര്‍ സീറ്റിന്‍റെ സ്ഥാനം പ്രോഗ്രാം ചെയ്ത് വെക്കാവുന്നതാണ്. സ്റ്റീയറിംഗിലുള്ള ഒരു സ്വിച്ച് വഴി ഈ തയ്യാര്‍ ചെയ്തുവെച്ച പ്രോഗ്രാം തെരഞ്ഞെടുക്കാം. ഇടയ്ക്കിടെ സ്വന്തം കംഫര്‍ട് ലെവലിനനുസരിച്ച് മാറ്റം വരുത്തേണ്ടതില്ല. ചുരുക്കത്തില്‍ അകത്തു കയറിയ ഞങ്ങളുടെ ടീം പുറത്തിറങ്ങാന്‍ എപ്പോഴും മടികാണിക്കും വിധം കംഫര്‍ട് ഈ വാഹനം തരുന്നു.
പനോരമിക് റൂഫ് ആണ് പറയേണ്ട മറ്റൊരു കാര്യം. അതിവിശാലമായ ആകാശത്തേക്ക് നിങ്ങളെ എടുത്തുയര്‍ത്താന്‍ സിക്ലാസ് സെഡാന് കഴിയുന്നു.


Click it and Unblock the Notifications









