മെഴ്സിഡസ് എംഎല്‍ 250 സിഡിഐ ഉടന്‍

Mercedes Benz M-Class
ആദ്യം രാജ്യത്തെത്തിയെങ്കിലും പടയ്ക്ക് പിന്നിലായിപ്പോയ കഥയാണ് മെഴ്സിഡസ് ബെന്‍സിന്‍റേത്. ഇപ്പോള്‍ വിപണിയില്‍ മൂന്നിട്ടു നില്‍ക്കുന്ന ഓഡി, ബിഎംഡബ്ലിയു എന്നിവരെല്ലാം മെഴ്സിഡസിനു ശേഷമാണ് വിപണിയിലെത്തിയത്. തന്ത്രപരമായ മുന്നേറ്റങ്ങളിലൂടെ ഓഡി മുന്നേറുകയും ബിഎംഡബ്ലിയും ചെറുത്തു നില്‍പുമായി രണ്ടാ സ്ഥാനത്തെത്തുകയും ചെയ്തതോടെ മെര്‍ക് മൂന്നാം സ്ഥാനത്തെത്തി. എന്നുവെച്ച് പടയില്‍ പിന്‍വാങ്ങുന്നത് ഈ ജര്‍മന്‍കാരന്‍റെ രീതിയല്ല.

നിരന്തരമായി ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മെര്‍ക് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എതിരാളികളുടെ ഗാരേജിലില്ലാത്ത സെഗ്മെന്‍റുകള്‍ കൊണ്ട് തങ്ങളുടെ ഇടം സമ്പന്നമാക്കുക എന്നതാണ് മെഴ്സിഡസിന്‍റെ ലക്ഷ്യം എന്ന് ലളിതമായി പറയാം. ആക്രമണോത്സുകമായ മത്സരത്തിനാണ് മെഴ്സിഡസ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.

ഈയിടെ മെഴ്സിഡ‍സ് ബി ക്ലാസ് വിപണിയില്‍ ലോഞ്ച് ചെയ്തിരുന്നു. പിന്നാലെ വരുന്നത് എംഎല്‍ 250 സിഡിഐ ആണ്.

4 സിലിണ്ടര്‍ 2,143 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 204 കുതിരകളുടെ ശേഷിയാണ് ഈ എന്‍ജിന്‍ പകരുക. എന്‍ജിന്‍ ഘടകഭാഗങ്ങള്‍ രാജ്യത്തെത്തിക്കുകയാണ് മെഴ്സ് പദ്ധതിയിടുന്നത്. പങ്കാളിയായ ഫോഴ്സ് മോട്ടോഴ്സിന്‍റെ പ്ലാന്‍റില്‍ എന്‍ജിന്‍ അസംബ്ള്‍ ചെയ്യുകയാണ് പരിപാടി.

55 ലക്ഷം മുതല്‍ 60 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില പ്രതീക്ഷിക്കേണ്ടത്. ഓഡി ക്യൂ5, ബിഎംഡബ്ലിയു എക്സ്3 എന്നിവയുമായി ഈ ജര്‍മന്‍കാരന്‍ ഏറ്റുമുട്ടും.

More from DriveSpark

Article Published On: Monday, October 8, 2012, 17:42 [IST]
English summary
Recently Mercedes Benz launched the B-class and soon they would launch the ML 250 CDI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X