മെഴ്സിഡസ് ബി ക്ലാസ് ലോഞ്ച് ചെയ്തു
മെഴ്സിഡസ് സ്പോര്‍ട്സ് ടൂറര്‍ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു.
21.49 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. ഇതോടെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വിലക്കുറവുള്ള മെഴ്സിഡസ് കാറായി ബി ക്ലാസ് മാറി.

ഈ വര്‍ഷത്തേക്കുള്ള ബുക്കിംഗ് അവസാനിപ്പിച്ചതായി മെഴ്സിഡസ് അറിയിക്കുന്നുണ്ട്. വില പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ വന്‍ ബുക്കിംഗാണ് വാഹനത്തിന് ലഭിച്ചത്. ഇപ്പോള്‍ സ്വീകരിക്കുന്ന ബുക്കിംഗുകള്‍ക്ക് അടുത്ത വര്‍ഷം ജനുവരി മുതല്‍ മാത്രമേ ഡെലിവറി ഉണ്ടാവുകയുള്ളൂ.
രണ്ട് വേരിയന്‍റുകളാണ് പുതിയ വാഹനത്തിനുള്ളത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ഈ വാഹനം.
മെഴ്സിഡസ് ബെന്‍സ് ബി180 - 21.49 ലക്ഷം
മെഴ്സിഡസ് ബെന്‍സ് ബി180 സ്പോര്‍ട് 24.87 ലക്ഷം
20നും 30നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളെയാണ് മെഴ്സിഡസ് ഹാച്ച്ബാക്ക് ലക്ഷ്യം വെക്കുന്നത്. ഇതിനകം ബുക്ക് ചെയ്തവര്‍ക്ക് നാലഞ്ച് ദിവസത്തിനകം വാഹനം നല്‍കിത്തുടങ്ങുമെന്ന് മെഴ്സിഡസ് അറിയിച്ചു. നവംബര്‍ അവസാനമാകുമ്പോഴേക്ക് ഡെലിവെറി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
എസ്എല്‍എസ് എഎംജിയില്‍ ഉപയോഗിച്ചിട്ടുള്ള അതേ 7ജി ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ആണ്
വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഐപാഡിന് സമാനമായ ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്‍റ് സംവിധാനം, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവ ഉപയോഗിച്ചിരിക്കുന്നു.
7 എയര്‍ബാഗുകള്‍ ഈ ഹാച്ച്ബാക്കിലുണ്ട്. എആര്‍എഐ പറയുന്നത് പ്രകാരം 14.8 മൈലേജ് വണ്ടിക്കുണ്ട്. ബൈ സിനണ്‍ ഹെഡ്‍ലാമ്പുകള്‍, പനോരമിക് സണ്‍ റൂഫ് എന്നിവയും ഉണ്ട്.


Click it and Unblock the Notifications








